തമിഴ്നാട്, ആസാം രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന്
Tuesday, May 27, 2025 1:42 AM IST
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍നിന്നും ആസാമില്നിന്നുമായി ഒഴിവു വരുന്ന എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം 19നു തെരഞ്ഞെടുപ്പു നടത്തുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്.
തമിഴ്നാട്ടില്‍നിന്ന് ആറ് ഒഴിവുകളാണുള്ളത്. അന്‍പുമണി രാംദോസ്, എം.ഷണ്മുഖന്, എന്‍. ചന്ദ്രശേഖരന്, എം. മുഹമ്മദ് അബ്ദുള്ള, പി. വില്‍സണ്‍, വൈകോ എന്നിവര്‍ വിരമിക്കുന്നതോടെയാണിത്.
ആസാമില്‍ മിഷന് രഞ്ജന്‍ ദാസ്, ബീരേന്ദ്ര പ്രസാദ് ബൈശ്യ എന്നിവര്‍ വിരമിക്കുന്നതോടെ ഒഴിവു വരുന്ന രണ്ടു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ജൂണ്‍ രണ്ടിനു വിജ്ഞാപനം പുറപ്പെടുവിക്കും. ഒമ്പതുവരെ നാമനിര്‍ദേശ പത്രിക നല്‍കാം. പിറ്റേന്ന് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 12 ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.