റെയ്ഡിനിടെ കോൺസ്റ്റബിൾ ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റു മരിച്ചു
Tuesday, May 27, 2025 1:42 AM IST
ഗാസിയാബാദ്: കവർച്ചക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ കോൺസ്റ്റബിൾ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റു മരിച്ചു. നോയിഡ ഫേസ് ത്രി പോലീസ് സ്റ്റേഷനിലെ സൗരഭ് കുമാർ ദേശ്വാൾ (28) ആണു കൊല്ലപ്പെട്ടത്.
സൗരഭിന്റെ തലയിലാണു വെടിയേറ്റത്. മസൂറിക്കു സമീപം നഹൽ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയാണു സംഭവം. പ്രതിയായ ഖാദിറിന്റെ കൂട്ടാളികൾ പഞ്ചായത്തു ഭവനു പിന്നിൽ ഒളിച്ചിരുന്ന് പോലീസ് സംഘത്തിനു നേർക്കു കല്ലെറിഞ്ഞശേഷം വെടിയുതിർക്കുകയായിരുന്നു.