ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ റ​ൺ​മ​ല തീ​ർ​ത്ത് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 278 റ​ണ്‍​സ് നേ​ടി.

സെ​ഞ്ചു​റി നേ​ടി​യ ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍റെ​യും (105) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും(76) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് സ​ണ്‍​റൈ​സേ​ഴ്‌​സി​ന് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ത​ന്നെ ഹൈ​ദ​രാ​ബാ​ദ് ബാ​റ്റ​ര്‍​മാ​ര്‍ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​പ്പ​ണ​ര്‍​മാ​രാ​യ അ​ഭി​ഷേ​ക് ശ​ര്‍​മ്മ​യും ട്രാ​വി​സ് ഹെ​ഡും മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ര്‍​ന്ന് 6.5 ഓ​വ​റി​ൽ 92 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 16 പ​ന്തി​ൽ 32 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് ശ​ര്‍​മ്മ മ​ട​ങ്ങി​യ​തോ​ടെ ഹെ​ഡ്-​ക്ലാ​സ​ൻ സ​ഖ്യം ക്രീ​സി​ലൊ​ന്നി​ച്ചു.

ക്ലാ​സ​നും തു​ട​ക്ക​ത്തി​ൽ ത​ന്നെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തോ​ടെ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ സ്കോ​ര്‍ ബോ​ര്‍​ഡ് അ​തി​വേ​ഗം കു​തി​ച്ചു. 17 പ​ന്തി​ൽ നി​ന്ന് ക്ലാ​സ​ൻ അ​ര്‍​ധസെ​ഞ്ചു​റി തി​ക​ച്ചു. ഇ​ഷാ​ൻ കി​ഷ​ന്‍ (20 പ​ന്തി​ൽ 29) റ​ൺ​സ് നേ​ടി. കെ​കെ​ആ​റി​ന് വേ​ണ്ടി സു​നി​ൽ ന​രെ​യ്ൻ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.