സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
Monday, May 26, 2025 7:03 PM IST
പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. മണ്ണാർക്കാട് അരിയൂർ പാലത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്കുവന്ന സന ബസും മണ്ണാർക്കാട്ടു നിന്നും കരിങ്കല്ലത്താണിയിലേക്ക് പോയ ബ്രൈറ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.