അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ: സണ്ണി ജോസഫ്
Tuesday, May 27, 2025 8:59 AM IST
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ വിമര്‍ശിച്ചത് പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അന്‍വര്‍ ഉന്നയിച്ച ജനകീയ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ഠിത സഹകരണം അന്‍വറില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
അന്‍വറിനെ സമവായത്തില്‍ എത്തിക്കാന്‍ പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്യും. യുഡിഎഫ് തികഞ്ഞ ശുഭപ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.