വൃഷ്ടിപ്രദേശത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും
Tuesday, May 27, 2025 1:21 PM IST
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് 20 സെന്റിമീറ്റർ കൂടി (ആകെ 200 സെന്റിമീറ്റർ) ഉയർത്തും.
ഈ സാഹചര്യത്തിൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.