പി.വി. അൻവറും യുഡിഎഫും യോജിച്ചു പോകുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല: ആര്യാടൻ ഷൗക്കത്ത്
Wednesday, May 28, 2025 9:26 AM IST
മലപ്പുറം: പി.വി. അൻവറും യുഡിഎഫും യോജിച്ചു പോകുന്നതിൽ പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.
നിലപാടുകളാണ് സംഗതിയെങ്കിൽ ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. തർക്കം ഉണ്ടാകേണ്ട കാര്യമില്ല. മുന്നണി പ്രവേശനം ഉൾപ്പെടെ തീരുമാനിക്കുന്നത് നേതൃത്വമാണ്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിന് അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്.