അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത യുഡിഎഫില്‍ ആര്‍ക്കുമില്ല: കെ.സി.വേണുഗോപാല്‍
Wednesday, May 28, 2025 3:18 PM IST
തിരുവനന്തപുരം: അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിൽ ആർക്കുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അൻവറിന്റെ വികാരത്തെ മാനിക്കണമെന്ന് തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
വിഷയത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായതെവിടെയെന്ന് പരിശോധിച്ച് സംസാരിച്ച് തീർക്കും.
സർക്കാരിനെ താഴെയിറക്കാനാണ് അൻവർ രാജിവച്ചതെന്ന കാര്യത്തെ മാനിക്കണം. ഇടതുമുന്നണിക്കെതിരേ ശക്തമായി നിലകൊള്ളുന്ന ആളാണ് അൻവർ.
അൻവർ ഉയർത്തിയ അതേ വാദമുന്നയിക്കുന്നവരാണ് തങ്ങൾ. നിലവിലെ സർക്കാരിന്റെ അവസാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെയുണ്ടാകും എന്ന ഒരേ ചിന്താഗതിയുള്ളവരായിരിക്കെ അൻവറിന് വിയോജിപ്പുണ്ടാകുമോയെന്നും വേണുഗോപാൽ ചോദിച്ചു.