പൂനയിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ച് നാലു പേർക്കു പൊള്ളലേറ്റു
Thursday, May 29, 2025 1:48 AM IST
പുനെ: മഹാരാഷ്ട്രയിലെ പൂനെയിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
നഗരത്തിലെ വഡ്കർ മള പ്രദേശത്തെ ചെറിയ മുറിയിൽ താമസിച്ചിരുന്ന ദന്പതികൾക്കും രണ്ട് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. സ്റ്റൗ ശരിയായി അടയ്ക്കാത്തതാണ് വാതകച്ചോർച്ചയ്ക്ക് കാരണം. രാവിലെ ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ ആളിപ്പടർന്നതാണെന്ന് പോലീസ് അറിയിച്ചു.
കുട്ടികൾക്ക് 40 ശതമാനവും മാതാപിതാക്കൾക്ക് 80 ശതമാനത്തോളവും പൊള്ളലേറ്റിട്ടുണ്ട്. നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.