കരുവന്നൂർ തട്ടിപ്പ് പണം തിരിച്ചുപിടിക്കാൻ തടസം ഇഡി: എ. വിജയരാഘവൻ
Thursday, May 29, 2025 2:33 AM IST
തൃശൂർ: കള്ളപ്പണം പിടികൂടാനെത്തിയ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലിക്കേസുകളിൽ ഉൾപ്പെടുന്ന കാഴ്ചയാണു കേരളത്തിലെന്നും കരുവന്നൂരിൽ പണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് ഇഡി തടസം നിൽക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കരുവന്നൂരിൽ ക്രമക്കേടിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ശ്രമം നടക്കുന്പോഴാണു രേഖകൾ കൊണ്ടുപോയത്.
ബാങ്ക് കൊടുക്കാനുള്ളതിൽ കൂടുതൽ പണം തിരിച്ചുപിടിക്കാനുണ്ട്. രേഖകൾ ലഭിക്കാതെ ഇതു സാധ്യമല്ലെന്നും വിജയരാഘവൻ പറഞ്ഞു.