ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
Friday, June 13, 2025 3:31 AM IST
ലണ്ടൻ: ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയായും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ എട്ടു വിക്കറ്റിന് 144 എന്ന നിലയിലാണ്. ഇതോടെ ഓസീസിന് 218 റൺസിന്റെ ലീഡായി
സ്കോർ: ഓസ്ട്രേലിയ 212,144/8, ദക്ഷിണാഫ്രിക്ക 138. രണ്ടാം ഇന്നിംഗ്സിൽ കംഗാരുക്കൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 73 എന്ന നിലയിൽ തകർന്നിരുന്നു. അലക്സ് ക്യാരിയും മിച്ചൽ സ്റ്റാർക്കുമാണ് രക്ഷകരായി അവതരിച്ചത്. 61 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ ചാമ്പ്യൻമാരെ 218 റൺസിന്റെ ലീഡിലേക്ക് നയിച്ചത്.
ക്യാരി 43 റൺസ് നേടി പുറത്തായപ്പോൾ സ്റ്റാർക്ക് 16 റൺസുമായി ക്രീസിലുണ്ട്. ഒരു റൺസ് നേടി ലിയോണാണ് സ്റ്റാർക്കിന് കൂട്ടായി ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദയും ലുങ്കി എങ്കിഡിയും മൂന്നുവീതം വിക്കറ്റും മാര്‍ക്കോ യാന്‍സനും വിയാന്‍ മള്‍ഡറിനും ഓരോ വിക്കറ്റും വീഴ്ത്തി.