Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - പി.​പി. ചെ​റി​യാ​ൻ

പി.​പി. ചെ​റി​യാ​ൻ

3 ARTICLES

Written Articles

NRI

ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റിന്​ 75 ബി​ല്യ​ൺ ഡോ​ള​ർ ഫ​ണ്ട് റ​ദ്ദാ​ക്കാ​നും കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ക്കാ​നും ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ബെ​ർ​ണി സാ​ൻ​ഡേ​ർ​സ്
വാഷിംഗ്ട​ൺ ഡി​സി: ജ​നു​വ​രി​യി​ൽ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റി​ന് (ICE) അ​നു​വ​ദി​ച്ച ഏ​ക​ദേ​ശം 75 ബി​ല്യ​ൺ ഡോ​ള​ർ ഫ​ണ്ട് റ​ദ്ദാ​ക്കാ​നും കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നും സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ വെ​ടി​വ​യ്പ്പു​ക​ൾ, വീ​ടു​ക​ളി​ലെ റെ​യ്ഡു​ക​ൾ, കൊ​ച്ചു​കു​ട്ടി​ക​ളെ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്ന​ത് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ൻ​ഡേ​ഴ്സി​ന്റെ പ്ര​തി​ക​ര​ണം.​  2026 ജ​നു​വ​രി​യി​ൽ മി​നി​യാ​പൊ​ളി​സി​ൽ ഫെ​ഡ​റ​ൽ ഏ​ജ​ന്റു​മാ​രു​ടെ വെ​ടി​യേ​റ്റ് റെ​നി ഗു​ഡ്, അ​ല​ക്സ് പ്രെ​റ്റി എ​ന്നീ ര​ണ്ട് യു​എ​സ് പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, ജു​ഡീ​ഷ്യ​ൽ വാ​റ​ന്റി​ല്ലാ​തെ വീ​ട് ത​ക​ർ​ത്ത് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തും, അ​ഞ്ച് വ​യ​സുകാ​ര​നാ​യ ലി​യാം കോ​നെ​ജോ റാ​മോ​സി​നെ പി​താ​വി​നൊ​പ്പം ടെ​ക്സ​സി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​തും സാ​ൻ​ഡേ​ഴ്സ് എ​ക്സ് (X) പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2025-ലെ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ​യാ​ണ് (Public Law 119-21) ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ൾ​ക്കു​മാ​യി 2029 വ​രെ ICE-ന് 74.85 ​ബി​ല്യ​ൺ ഡോ​ള​ർ അ​നു​വ​ദി​ച്ച​ത്. ഈ ​ഫ​ണ്ട് റ​ദ്ദാ​ക്കി ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റാ​ൻ ജ​നു​വ​രി​യി​ൽ സാ​ൻ​ഡേ​ഴ്സ് ശ്ര​മി​ച്ചെ​ങ്കി​ലും സെ​ന​റ്റി​ൽ 49-51 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​ർ മൂന്നി് ​ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും സെ​ന​റ്റി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷം നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ൻ​ഡേ​ഴ്സ് വീ​ണ്ടും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത്. പൗ​ര​ത്വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന കു​ടി​യേ​റ്റ പ​രി​ഷ്ക​ര​ണം പാ​സാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഡെ​മോ​ക്രാ​റ്റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന ഇ​ത്ത​രം നി​യ​മ​നി​ർ​മ്മാ​ണ​ങ്ങ​ൾ വീ​റ്റോ ചെ​യ്യു​മെ​ന്ന് പ്ര​സി​ഡന്‍റ്  ഡോ​ണൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ന് വ​ഴി​യൊ​രു​ക്കും.
November 24, 2026

NRI

റി​ക്കേ​ഴ്സ് ഐ​ല​ൻ​ഡ് ജ​യി​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ പു​തി​യ പ​ദ്ധ​തിയുമായി മേ​യ​ർ മം​ദാ​നി​
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ റി​ക്കേ​ഴ്സ് ഐ​ല​ൻ​ഡ് ജ​യി​ൽ സ​മു​ച്ച​യം അ​ട​ച്ചു​പൂ​ട്ടി പ​ക​രം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് പു​തി​യ ജ​യി​ലു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി പ്ര​ഖ്യാ​പി​ച്ചു. 2027 ഓ​ഗ​സ്റ്റി​ന​കം ജ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​ണ് നി​യ​മ​പ​ര​മാ​യ സ​മ​യ​പ​രി​ധി എ​ങ്കി​ലും, ഇ​ത് 2032-ലേ​ക്ക് നീ​ട്ടാ​നാ​ണ് പു​തി​യ നി​ർ​ദേശം. ആ​റ് വ​ർ​ഷ​ത്തെ ഈ ​പ​ദ്ധ​തി​ക്ക് സി​റ്റി കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഏ​ക​ദേ​ശം 4,100 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന നാ​ല് പു​തി​യ ജ​യി​ലു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. 2029-ൽ ​ബ്രൂ​ക്ലി​നി​ലും, 2031-ൽ ​ബ്രോ​ങ്ക്സ്, ക്വീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും, 2032-ൽ ​മാ​ൻ​ഹ​ട്ട​നി​ലും പു​തി​യ ജ​യി​ലു​ക​ൾ തു​റ​ക്കും. നി​ല​വി​ൽ റി​ക്കേ​ഴ്സി​ലു​ള്ള ത​ട​വു​കാ​രു​ടെ എ​ണ്ണം (ജൂ​ണി​ൽ ഏ​ക​ദേ​ശം 6,700 പേ​ർ) 2029-ഓ​ടെ 5,500 ആ​യി കു​റ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ചാ​ര​ണ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​ടെ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കാ​നും പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കും. തൊ​ഴി​ൽ പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സം, ല​ഹ​രി​മു​ക്ത ചി​കി​ത്സ, മാ​ന​സി​കാ​രോ​ഗ്യ കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യ്ക്കാ​യി 50 മി​ല്യ​ൺ ഡോ​ള​റും, വി​ചാ​ര​ണ​യ്ക്ക് മു​ൻ​പ് ആ​ളു​ക​ളെ ജ​യി​ലി​ന് പു​റ​ത്ത് നി​ർ​ത്തി നി​രീ​ക്ഷി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി 76 മി​ല്യ​ൺ ഡോ​ള​റും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ം  
November 24, 2026

NRI

സ്വ​ർ​ഗീയ​നാ​ദം' 51-ാം പ​തി​പ്പ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു; റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി
അ​റ്റ്ലാ​ന്‍റാ : സം​ഗീ​ത​ത്തി​ലൂ​ടെ​യും വ​ച​ന​ത്തി​ലൂ​ടെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന 'സ്വ​ർ​ഗീയ​നാ​ദം' ലൈ​വ് സ്ട്രീ​മിം​ഗ് സം​ഗീ​ത പ​രി​പാ​ടി​യു​ടെ 51-ാം പ​തി​പ്പ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു. ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച രാ​ത്രി സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി സം​ഗീ​ത പ്രേ​മി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ 'ഫേ​സ് ടു ​ഫേ​സ്' വി​ഭാ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ലു​ബ്ബോ​ക്ക് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച്, സാ​ൻ അ​ന്റോ​ണി​യോ മാ​ർ​ത്തോ​മ്മാ കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്നി​വ​യു​ടെ വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ആ​ത്മീ​യ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഡോ. ​സൂ​സ​ൻ അ​ല​ക്സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി , സാ​ബു, അ​ജി ), സി​ജി , റി​ട്ടു ), മേ​ഴ്‌​സി , ഇ​ഷ വി​നി​ഷ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് സം​ഗീ​ത വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​ത്യു സാ​മു​വ​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന നി​ർ​വഹി​ച്ച​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
November 24, 2026
Corehub Up