Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - കെ. ​ഇ​ന്ദ്ര​ജി​ത്ത്

കെ. ​ഇ​ന്ദ്ര​ജി​ത്ത്

1 ARTICLE

Written Articles

Kerala

മെസിയുടെ പേരിൽ പിരിച്ചത് 126 കോടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും ല​​​യ​​​ണ​​​ൽ മെ​​​സി​​​യെയും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു ക​​​ളി​​​പ്പി​​​ക്കാ​​​നെന്ന പേ​​​രി​​​ൽ 126 കോ​​​ടി രൂ​​​പ​​​യു​​​ടെ പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന കാ​​​യി​​​കവ​​​കു​​​പ്പി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യും പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തു കൂ​​​ടാ​​​തെ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപ റേഷൻ സ്വ​​​ന്തം നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പ​​​ണം സം​​​ബ​​​ന്ധി​​​ച്ചും എ​​​സ്ഐ​​​ടി വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തിവ​​​രു​​​ന്നു. മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നെ ന്ന പേ​​​രി​​​ൽ സ്പോ​​​ണ്‍​സ​​​റാ​​​യ റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണം സ്വരൂപിച്ചത്. വ​​​ൻ​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് അ​​​ട​​​ക്കം പ​​​ണം പി​​​രി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. നേ​​​ര​​​ത്തേ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ചി​​​ട്ടിക്ക​​​മ്പ​​നി​​​ക​​​ളി​​​ൽനി​​​ന്നു പ​​​ണം പി​​രി​​ച്ച​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് വ്യാ​​​പ​​​ക പ​​​ണ​​​പ്പി​​​രി​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​ട​​​ക്കം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ന്ന​​​ത്തെ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യു. ​​​ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി സം​​​ബ​​​ന്ധി​​​ച്ചും എ​​​സ്ഐ​​​ടി വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സ്പോ​​​ണ്‍​സ​​​റാ​​​യ ക​​​മ്പ​​​നി​​​യു​​​ടെ ബി​​​നാ​​​മി സ്ഥാ​​​പ​​​ന​​​മാ​​​ണോ ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മ​​​ല​​​പ്പു​​​റം അ​​​രീ​​​ക്കോ​​​ടു​​​ള്ള നോ​​​വ​​​സ് സോ​​​ക്ക​​​ർ അ​​​ക്കാ​​​ദ​​​മി​​​യെ​​​ന്ന​​​തി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​ന്നു​​ണ്ട്. ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ ക​​​മ്പ​​​നി വ​​​ഴി സ്പോ​​​ണ്‍​സ​​​റാ​​​യ ആ​​​ർ​​​ബി​​​സി​​​യി​​​ൽ​​നി​​​ന്ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ഷ​​​റ​​​ഫ​​​ലി കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തുവ​​​ന്നി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ശ​​​ദ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ക്കാ​​​ദ​​​മി​​​ക്കു ല​​​ഭി​​​ച്ച ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ 1.08 കോ​​​ടി രൂ​​​പ ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു യു.​​​ഷ​​​റ​​​ഫ​​​ലി​​​യെ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​ക്കി​​യാ​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കേ​​​സെ​​​ടു​​​ത്ത​​ത്. മു​​​ൻ കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാൻ, മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സി. ​​​സ​​​ത്യ​​​പാ​​​ല​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് മൂ​​​ന്നും നാ​​​ലും പ്ര​​​തി​​​ക​​​ൾ. മു​​​ൻ മ​​​ന്ത്രി​​​യു​​​ൾ​​​പ്പടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​മാ​​​ണ് കേ​​​സി​​​ലെ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ൾ.
November 25, 2026
Corehub Up