Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ഹെൽത്ത് ഡെസ്ക്

ഹെൽത്ത് ഡെസ്ക്

6 ARTICLES

Written Articles

Health

ഗ്ലോക്കോമയ്ക്ക് ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമാണോ..?
ക​ണ്ണി​ൽ നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്ക് ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കാ​ഴ്ചഞ​ര​മ്പി​ന് സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ മൂ​ലം വ​രു​ന്ന നേ​ത്ര​രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. ക​ണ്ണി​ന​ക​ത്തെ പ്ര​ഷ​ർ ഉ​യ​ർ​ന്ന അ​ള​വി​ൽ ആ​കു​മ്പോ​ൾ നേ​ത്ര​നാ​ഡി​ക്ക് ക്ഷ​തം സം​ഭ​വി​ക്കു​ക​യും അ​ത് കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ഗ്ലോ​ക്കോ​മ: അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ പ്ര​മേ​ഹം, സി​ക്ക​ൾ സെ​ൽ അ​നീ​മി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ* മ​യോ​പ്പി​യ അ​ഥ​വാ ഷോർട്ട് സൈറ്റ് ഉ​ള്ള വ്യ​ക്തി​ക​ൾ* ക​ണ്ണി​ന് എ​ന്തെ​ങ്കി​ലും പ​രി​ക്കോ ശ​സ്ത്ര​ക്രി​യ​യോ ചെ​യ്തി​ട്ടു​ള്ള​വ​ർ* വ​ള​രെ​ക്കാ​ലം സ്റ്റി​റോ​യ്ഡ് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​ർ ഇ​ങ്ങ​നെ​യു​ള്ള​വ​ർ എ​ല്ലാ​വ​ർ​ഷ​വും കൃ​ത്യ​മാ​യി നേ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഗ്ലോ​ക്കോ​മ ടെ​സ്റ്റു​ക​ൾവി​ശ​ദ​മാ​യ നേ​ത്ര പ​രി​ശോ​ധ​ന 1. കാ​ഴ്ച​ശ​ക്തി ഞ​ര​മ്പി​ന്‍റെ Dilated Fundus examination ആ​വ​ശ്യ​മാ​ണ്2. ടോ​ണോ​മെ​ട്രി - ക​ണ്ണി​ന്‍റെ നോ​ർ​മ​ൽ IOP (ഇ​ൻ​ട്രാ ഒ​ക്കു​ല​ർ പ്ര​ഷ​ർ )12-20 ആ​ണ്. ടോ​ണോ​മീ​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണം ക​ണ്ണി​ന്‍റെ മ​ർ​ദം അ​ള​ക്കു​ന്നു.3. പെ​രി​മെ​ട്രി അ​ഥ​വാ Visual Field: കാ​ഴ്ച​യു​ടെ പ​രി​ധി അ​ഥ​വാ വിഷ്വൽ ഫീൽഡ് (visual field) ചു​രു​ങ്ങി വ​രു​ന്ന​താ​ണ് ഗ്ലോ​ക്കോ​മ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണം. ഈ ​ടെ​സ്റ്റി​ലൂ​ടെ കാ​ഴ്ച​യു​ടെ പ​രി​ധി അ​ള​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ പാ​ക്കി​മെ​ട്രി (Pachymetry) - കോ​ർ​ണി​യ​യു​ടെ ക​ട്ടി അ​ള​ക്ക​ൽ, ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ൾ പ​രി​ശോ​ധി​ക്കു​ന്ന ഗോണിയോസ്കോപി(gonioscopy) എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്. ചി​കി​ത്സ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ വേ​ണ്ട ഒ​രു രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ഐ ഡ്രോപ്സ് ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​നും നേ​ത്ര​നാ​ഡി​യു​ടെ കേ​ടു​പാ​ടു​ക​ൾ ത​ട​യാ​നും വി​ജ​യ​ക​ര​മാ​യി സ​ഹാ​യി​ക്കു​ന്നു. ലേ​സ​ർ ചി​കി​ത്സ - ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ളി​ലേ​ക്ക് വേ​ദ​നാ​ര​ഹി​ത​മാ​യ ലേ​സ​ർ ര​ശ്മി ക​ട​ത്തി​വി​ട്ട് സു​ഷി​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. Laser trabeculoplasty എ​ന്നാ​ണ് ഈ ​ചി​കി​ത്സാ​രീ​തി അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​സ്ത്ര​ക്രി​യ - തു​ള്ളിമ​രു​ന്നും ലേ​സ​റും ഫ​ല​പ്ര​ദ​മ​ല്ല​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡ്രെ​യി​നേ​ജ് ചാ​ന​ൽ സൃ​ഷ്ടി​ച്ച് ക​ണ്ണി​ന്‍റെ പ്ര​ഷ​ർ കു​റ​യ്ക്കാം. MIGS – Minimally Invasive glaucoma surgery - ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ചെ​റി​യ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ക​ണ്ണി​ൽ നി​ന്ന് അ​ക്വ​സ് ഹ്യൂ​മ​ർ ദ്രാ​വ​കം ഒ​ഴു​കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യാ​ണ്. വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടംതിരുവനന്തപുരം.
November 24, 2026

Health

നവജാതശിശുക്കളിൽ ഗ്ലോക്കോമ സാധ്യ‌തയുണ്ടോ..?
ക​ണ്ണി​ൽ നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്ക് ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കാ​ഴ്ചഞ​ര​മ്പി​ന് സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ മൂ​ലം വ​രു​ന്ന നേ​ത്ര​രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. ക​ണ്ണി​ന​ക​ത്തെ പ്ര​ഷ​ർ ഉ​യ​ർ​ന്ന അ​ള​വി​ൽ ആ​കു​മ്പോ​ൾ നേ​ത്ര​നാ​ഡി​ക്ക് ക്ഷ​തം സം​ഭ​വി​ക്കു​ക​യും അ​ത് കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ൻ​ട്രാ ഓ​കു​ലാ​ൽ പ്ര​ഷ​ർ(IOP) കൂ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​പ്റ്റി​ക് നാ​ഡി​ക്ക് കേ​ടു​ള്ള അ​വ​സ്ഥയാണ് നോ​ർ​മ​ൽ ടെ​ൻ​ഷ​ൻ ഗ്ലോ​ക്കോ​മ. നേ​ത്ര​നാ​ഡി​യി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​യു​ന്ന​തോ മൃ​ദു​വാ​യ നേ​ത്ര​നാ​ഡി​യോ കാ​ര​ണ​മാ​കാം. ക​ൺ​ജെ​നി​റ്റ​ൽ ഗ്ലോ​ക്കോ​മ ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ ക​ൺ​ജെ​നി​റ്റ​ൽ ഗ്ലോ​ക്കോ​മ ഉ​ണ്ടാ​കാം. ഓ​പ്പ​ൺ ആം​ഗി​ൾ ഗ്ലോ​ക്കോ​മ ഓ​പ്പ​ൺ ആം​ഗി​ൾ ഗ്ലോ​ക്കോ​മ​യ്ക്ക് ആ​രം​ഭ​ത്തി​ൽ കാ​ര്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ല്ല. നേ​ത്രനാ​ഡി​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​കു​മ്പോ​ൾ കാ​ഴ്ച​യു​ടെ പ​രി​ധി​യി​ൽ ശൂ​ന്യ മേ​ഖ​ല​ക​ൾ (scotomas) ഉ​ണ്ടാ​കു​ന്നു. ഇ​ത് തു​ട​ക്ക​ത്തി​ൽ വ​ശ​ങ്ങ​ളി​ലെ കാ​ഴ്ച​യെ മാത്രമേ ബാ​ധി​ക്കൂ. അ​തു​കൊ​ണ്ട് രോ​ഗി​ക്ക് കാ​ഴ്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. എ​ന്നാ​ൽ രോ​ഗം സ​ങ്കീ​ർ​ണമാ​കു​മ്പോ​ൾ കാ​ഴ്ച​യു​ടെ പ​രി​ധി ചു​രു​ങ്ങി ഒ​രു കു​ഴ​ലി​നു​ള്ളി​ലൂ​ടെ കാ​ണു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്നു. ഈ ​സ്റ്റേ​ജി​നെ ട​ണ​ൽ വി​ഷ​ൻ എ​ന്ന് പ​റ​യു​ന്നു. അ​പ്പോ​ഴേ​ക്ക് കാ​ഴ്ച മ​ങ്ങിത്തുട​ങ്ങും. ആം​ഗി​ൾ ക്ലോ​ഷ​ർ ഗ്ലോ​ക്കോ​മ ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ഴ​പ്പ്, ചു​വ​പ്പ്, ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​യി കാ​ഴ്ച മ​ങ്ങു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഐ​റി​സ് മു​ന്നോ​ട്ടു ത​ള്ളി​വ​ന്ന് അ​ക്വ​സ് ഹ്യൂ​മ​ർ ദ്രാ​വ​കം ഡ്രെ​യി​നേ​ജ് ആം​ഗി​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നെ ത​ട​യു​ന്നു. അ​ങ്ങ​നെ ക​ണ്ണി​ന് മ​ർ​ദം കൂ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ ഉ​ട​നെ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ഗ്ലോ​ക്കോ​മ സാധ്യത ആ​ർ​ക്കെ​ല്ലാം ന​വ​ജാ​ത ശി​ശു​ക്ക​ളിൽ മു​ത​ൽ മു​തി​ർ​ന്ന​വരിൽ വ​രെ ആ​ർ​ക്കും ഗ്ലോ​ക്കോ​മ ഉ​ണ്ടാ​കാം. എ​ന്നാ​ൽ സാ​ധാ​ര​ണ​യാ​യി അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ: 1. 40 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യം2. ഗ്ലോ​ക്കോ​മ കു​ടും​ബ പ​ശ്ചാ​ത്ത​ലമായി ഉള്ളവർ (family history)   വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടംതിരുവനന്തപുരം.
November 24, 2026

Health

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ - ആന്‍റി വൈറൽ മരുന്നുകൾ ആവശ്യമാണോ?
ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ (Hepatitis A, E) രോ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ആ​ന്‍റി​വൈ​റ​ല്‍ (antiviral) മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മി​ല്ല. കൃ​ത്യ​മാ​യ രോ​ഗീപ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ചി​കി​ത്സ​യി​ലൂ​ടെ​യും ഈ ​രോ​ഗ​ങ്ങ​ളെ ന​മു​ക്ക് കീ​ഴ്‌​പ്പെ​ടു​ത്താ​നാ​വും. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം? 1. ശു​ചി​ത്വ​മു​ള്ള ആ​ഹാ​രം, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ (Hepatitis A, E) രോ​ഗ​ബാ​ധ ത​ട​യാ​ന്‍ ക​ഴി​യും. പ്ര​ത്യേ​കി​ച്ചും യാ​ത്രാ​വേ​ള​ക​ളി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. 2. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് താ​ഴെ​പ്പ​റ​യു​ന്ന മാ​ര്‍​ഗ്ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം. · ര​ക്ത​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ (സൂ​ചി​ക​ള്‍, ആ​ശു​പ​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ) ഒ​രി​ക്ക​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. · ഷേ​വിം​ഗ് സെ​റ്റ്, ബ്ലേ​ഡ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക. · ടാ​റ്റു, അ​ക്യു​പ​ങ്ക്ച​ര്‍ (tattoo, acupuncture) തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്രം സ്വീ​ക​രി​ക്കു​ക. · സു​ര​ക്ഷി​ത​മാ​യ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ മാ​ത്രം ഏ​ര്‍​പ്പെ​ടു​ക. · രോ​ഗ​സാ​ദ്ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​ര്‍ ഹെ​പ്പ​റ്റൈ​റ്റി​സി​ന്റെ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ള്‍​ക്ക് വി​ധേ​യ​രാ​വു​ക. 3. വാ​ക്‌​സി​നു​ക​ള്‍ (Vaccines) ഹെ​പ്പ​റ്റൈ​റ്റി​സ് എ (Hepatitis A), ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി (Hepatitis B) ​രോ​ഗ​ങ്ങ​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ള്‍ ഇ​ന്നു ല​ഭ്യ​മാ​ണ്. അ​വ സ്വീ​ക​രി​ച്ച് രോ​ഗം പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാം. വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സി​നെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​വ​ബോ​ധം വ്യ​ക്തി​ക​ളി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തോ​ടെ ഈ ​രോ​ഗ​ത്തെ ന​മു​ക്ക് പൂ​ര്‍​ണമാ​യും നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​ന്‍ സാ​ധി​ക്കും.   വി​വ​ര​ങ്ങ​ൾ - ഡോ. ​സു​ഭാ​ഷ് ആ​ർ.ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ‌​ട്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ആ​ശു​പ​ത്രി, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം
November 24, 2026

Health

ഹെ​പ്പ​റ്റൈ​റ്റി​സ് പ്രതിരോധം- ലൈംഗിക സുരക്ഷ പ്രധാനമോ..?
വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തും സ​ങ്കീ​ര്‍​ണത​ക​ള്‍ നി​റ​ഞ്ഞ​തും ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) എ​ന്നി​വ​യാ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ ആ​ളു​ക​ളു​ടെ ര​ക്തം, മ​റ്റു ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത്. രോ​ഗി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കും രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യി​ല്‍ നി​ന്നു കു​ഞ്ഞു​ങ്ങ​ളി​ലേ​ക്കും ഈ ​രോ​ഗം പ​ക​രാ​വു​ന്ന​താ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​സി (Hepatitis B, C) എ​ന്നി​വ ചി​ല രോ​ഗി​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് (Chronic Hepatitis) എ​ന്ന അ​സു​ഖ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും കാ​ല​ക്ര​മേ​ണ ഇ​വ സി​റോ​സി​സ് (Cirrhosis), ലി​വ​ര്‍ കാ​ന്‍​സ​ര്‍ (Liver cancer) തു​ട​ങ്ങി​യ ഗു​രു​ത​ര പ്ര​ശ്‌​ന​​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കാ​ന്‍ നി​മി​ത്ത​മാ​വു​ക​യും ചെ​യ്യു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് ഡി (Hepatitis D) ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി (Hepatitis B) ​രോ​ഗി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന വൈ​റ​സാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ഡി (Hepatitis D) ​വൈ​റ​സ്. ഒ​രു​മി​ച്ചു​ള്ള ഹെ​പ്പ​റ്റൈ​റ്റി​സ് ബി - ​ഡി (Hepatitis B - D) രോ​ഗ​ബാ​ധ (Co-infection / Super infection) വ​ള​രെ തീ​വ്ര​ത​യു​ള്ള​തും സ​ങ്കീ​ര്‍​ണ​വുmaa​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സ് (Hepatitis A, E virus) വൈ​റ​സ് ബാ​ധ​യാ​ല്‍ മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ​യാ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളി​ലു​ടെ​യോ ആ​ണ് ഈ ​രോ​ഗ​ങ്ങ​ള്‍ പ​ക​രു​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് സാ​ധാ​ര​ണ ഗ​തി​യി​ല്‍ ദീ​ര്‍​ഘ​കാ​ല സ​ങ്കീ​ര്‍​ണത​ക​ള്‍​ക്ക് ഈ ​രോ​ഗ​ങ്ങ​ള്‍ കാ​ര​ണ​മാ​കാ​റി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മ​ഞ്ഞ​പ്പി​ത്തം, ശ​രീ​ര​ക്ഷീ​ണം, വ​യ​റു​വേ​ദ​ന, പ​നി, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​നെ​ത​ന്നെ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ല്‍ ടെ​സ്റ്റു​ക​ള്‍​ക്ക് വി​ധേ​യ​നാ​കേ​ണ്ട​തു​മാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) രോ​ഗ​ങ്ങ​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി വൈ​റ​ല്‍ ചി​കി​ത്സ ഇ​ന്നു ല​ഭ്യ​മാ​ണ്. ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്തു സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​നും സി​റോ​സി​സ്, ലി​വ​ര്‍ കാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും ക​ഴി​യും. വി​വ​ര​ങ്ങ​ൾ - ഡോ. ​സു​ഭാ​ഷ് ആ​ർ.ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ‌​ട്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ആ​ശു​പ​ത്രി, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം
November 24, 2026

Health

വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ്- നേരത്തേ കണ്ടെത്തിയാൽ...
ശ​രീ​ര​ത്തി​ലെ ക​ര​ള്‍ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ് ക​ര​ള്‍ വീ​ക്കം അ​ഥ​വാ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് (Viral Hepatitis). മ​റ്റു പ​ല കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടും ക​ര​ള്‍​വീ​ക്കം ഉ​ണ്ടാ​കാ​മെ​ങ്കി​ലും വൈ​റ​സ് ബാ​ധ​മൂ​ല​മു​ള്ള ക​ര​ള്‍​വീ​ക്കം വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും അ​ഞ്ചു ത​ര​ത്തി​ലു​ള്ള വൈ​റ​സു​ക​ളാ​ണ് ക​ര​ള്‍ കോ​ശ​ങ്ങ​ളെ മാ​ത്രം സ​വി​ശേ​ഷ​മാ​യി ബാ​ധി​ച്ച് ക​ര​ള്‍ വീ​ക്കം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​വ​യെ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ (Hepatitis A, B, C, D, E) ​എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​യി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) എ​ന്നീ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി രോ​ഗി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. ഈ ​ര​ണ്ട് വൈ​റ​സു​ക​ള്‍ കാ​ര​ണം മാ​ത്രം പ​തി​നൊ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ള്‍ എ​ല്ലാ​വ​ര്‍​ഷ​വും മ​ര​ണ​പ്പെ​ടു​ക​യും ഏ​ക​ദേ​ശം മു​പ്പ​തു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പു​തു​താ​യി രോ​ഗ​ബാ​ധി​ത​ര്‍ ആ​വു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ലോകത്തു ദി​വ​സ​വും ഏ​ക​ദേ​ശം 3,500ല്‍ ​അ​ധി​കം പേ​ര്‍ വീ​തം മ​രി​ച്ചു വീ​ഴു​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് ഇ​ന്നു നി​ല​നി​ല്‍​ക്കു​ന്ന​ത്. 1. ഹെ​പ്പ​റ്റൈ​റ്റി​സ് - ലി​വ​ര്‍ കാ​ന്‍​സ​റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം അ​തി​തീ​വ്ര​മാ​യ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് മൂ​ലം 13 ല​ക്ഷം മ​ര​ണ​ങ്ങ​ള്‍ ഓ​രോ വ​ര്‍​ഷ​വും സം​ഭ​വി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് ഏ​ക​ദേ​ശം 8000 പു​തി​യ ഹെ​പ്പ​റ്റൈ​റ്റി​സ് അ​ണു​ബാ​ധ​ക​ള്‍ ഓ​രോ ദി​വ​സ​വും ആ​രു​മ​റി​യാ​തെ സം​ഭ​വി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ത​ട​യാ​വു​ന്ന​തും, ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്താ​നാ​വു​ന്ന​തു​മാ​യ ഒ​ര​സു​ഖം ഇ​ത്ത​ര​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത നാം ​മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.  2. രോ​ഗാ​ണു​ബാ​ധി​ത​രാ​ണോ എ​ന്ന് സ്വ​യം തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ക​ര​ളി​ലെ കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ പ​ടി​യാ​യി നാം ​ഓ​രോ​രു​ത്ത​രും ചെ​യ്യേ​ണ്ട​ത്.  3. 2030 ആ​കു​മ്പോ​ഴേ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് ഈ ​ലോ​ക​ത്ത് നി​ന്നു തു​ട​ച്ച് നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ​വ​രും ഇ​പ്പോ​ള്‍ മു​ത​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​താ​വ​ണം ന​മ്മു​ടെ ല​ക്ഷ്യം. രോ​ഗ​ബാ​ധി​ത​നാ​ണോ...പരിശോധിച്ചറിയൂ  · ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​നാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ഉ​ട​ന്‍ ന​ട​ത്തു​ക. · ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് വ​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​ദ്യ​ത്തെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ന​ല്‍​കു​ക. · ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗി​ക​ള്‍ ശ​രി​യാ​യ ചി​കി​ത്സ​യ്ക്കാ​യി ഇ​നി​യും കാ​ല​താ​മ​സം വ​രു​ത്താ​തി​രി​ക്കു​ക. · പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ്, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണയം, കൃ​ത്യ​മാ​യ ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ന്നു​ണ്ടോ എ​ന്നും അ​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ക. വി​വ​ര​ങ്ങ​ൾ - ഡോ. ​സു​ഭാ​ഷ് ആ​ർ.ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ‌​ട്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ആ​ശു​പ​ത്രി, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം
November 24, 2026

Health

സി​ടി സ്കാ​നും എ​ക്സ്-​റേ​യും കുട്ടികളിൽ ബ്രെയിൻ ട്യൂ​മ​ർ സാ​ധ്യ​ത വ​ർധി​പ്പി​ക്കും
മസ്തിഷ്കത്തിൽ ഉ​യ​ർ​ന്ന അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കു​ന്ന​ത് കുട്ടികളിൽ ബ്രെയിൻ ട്യൂ​മ​ർ സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നതായി പു​തി​യ പ​ഠ​നം. രോ​ഗാവസ്ഥയെക്കുറിച്ചുള്ള പൂർണ അറിവിലേക്കും ചികിത്സ നിശ്ചയിക്കാനും മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് പ​ല​പ്പോ​ഴും അ​നി​വാ​ര്യ​മാ​ണ്. എ​ങ്കി​ലും, സി​ടി സ്കാ​ൻ പോ​ലു​ള്ള അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാ​ത്രം ന​ട​ത്ത​ണ​മെ​ന്നാണു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 37 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ വിശദമായ പഠനമാണു ഗവേഷകർ നടത്തിയത്. എ​ക്സ്-​റേ, സി​ടി സ്കാ​ൻ, പെ​റ്റ് സ്കാ​ൻ എന്നിവയിലെ അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളായിരുന്നു ഗവേഷണവിഷയം. കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം, ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കു​ട്ടി​ക​ളി​ൽ, മ​റ്റു സ്കാ​നു​ക​ളെ അ​പേ​ക്ഷി​ച്ച്, ത​ല​ സ്കാ​ൻ ചെ​യ്യു​ന്ന​ത് ഉ​യ​ർ​ന്ന അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കു​ന്ന​തിനു കാ​ര​ണ​മാ​കു​ന്നു. മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗി​ലൂ​ടെ​യു​ള്ള അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ൻ മൂ​ലം കു​ട്ടി​ക​ളി​ൽ ബ്രെയിൻ ട്യൂ​മ​ർ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കുറവാണെങ്കിലും റേഡിയേഷൻ കൂടുതൽ ഏൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒ​രു പ്രാവശ്യമാണെങ്കിൽക്കൂടി ത​ല​യി​ൽ സി​ടി സ്കാ​ൻ ചെ​യ്യു​ന്ന​ത് ട്യൂ​മ​ർ സാ​ധ്യ​ത വ​ർധി​പ്പി​ക്കാ​മെ​ന്നു പ​ഠനത്തിൽ വിശദമാക്കുന്നു. മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി​യ ഗ​വേ​ഷ​ക​ർ, കു​ട്ടി​ക​ളി​ലെ ബ്രെയിൻ ട്യൂ​മ​റു​ക​ളി​ൽ ഏ​ക​ദേ​ശം 10.1 ശ​ത​മാ​ന​വും റേ​ഡി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും കണ്ടെത്തി. ഇത്തരം പരിശോധനകൾക്കു വിധേയരാകരുതെന്നല്ല തങ്ങൾ വിശദീകരിക്കുന്നതെന്നു ഗവേഷകർ പറഞ്ഞു. ജീ​വ​ൻര​ക്ഷയ്ക്ക് അത്യാവശ്യമാകാം. എന്നാൽ, റേ​ഡി​യേ​ഷ​ൻ അ​ള​വിൽ കുറവുവരുത്തുന്ന രീ​തി​ക​ളിലേക്കു മാറണമെന്നാണു തങ്ങൾ നൽകുന്ന മുന്നറിയിപ്പെന്നും ഗവേഷകസംഘം പറഞ്ഞു.
November 24, 2026
Corehub Up