സഭൈക്യരംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തി: മാര്‍ തോമസ് തറയില്‍
സഭൈക്യരംഗത്ത് നിസ്തുല സംഭാവനകള്‍  നല്‍കിയ വ്യക്തി:  മാര്‍ തോമസ് തറയില്‍
Tuesday, July 8, 2025 2:16 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ സ​ഭൈ​ക്യ​രം​ഗ​ത്തു ന​ല്‍കി​യ സേ​വ​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും നി​സ്തു​ല​ങ്ങ​ളാ​ണെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യും അ​സീ​റി​യ​ന്‍ സ​ഭ​യും ഒ​രേ സു​റി​യാ​നി പാ​ര​മ്പ​ര്യം പു​ല​ര്‍ത്തു​ന്ന​തി​നാ​ല്‍ മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ സ​ഹോ​ദ​രീ സ​ഭ​യാ​യി സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യെ ക​രു​തു​ക​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യോ​ടും മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ പി​താ​വി​നോ​ടും ഊ​ഷ്മ​ള ബ​ന്ധം പു​ല​ര്‍ത്തു​ക​യും ചെ​യ്തി​രു​ന്നു.


സ​ഭൈ​ക്യ​സം​രം​ഭ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തി​യ മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ വി​യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​നു​ശോ​ച​ന​ങ്ങ​ളും പ്രാ​ര്‍ഥ​ന​ക​ളും അ​റി​യി​ക്കു​ന്ന​താ​യും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.