16 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നു​ക​ൾ ഇ​ന്നു​മു​ത​ൽ
16 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നു​ക​ൾ ഇ​ന്നു​മു​ത​ൽ
Wednesday, July 23, 2025 3:02 AM IST
കൊ​​​ല്ലം: 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള മെ​​​മു ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു.

കൊ​​​ല്ലം - ആ​​​ല​​​പ്പു​​​ഴ (66312), ആ​​​ല​​​പ്പു​​​ഴ - എ​​​റ​​​ണാ​​​കു​​​ളം (66314), എ​​​റ​​​ണാ​​​കു​​​ളം -ഷൊ​​​ർ​​​ണൂ​​​ർ (66320) എ​​​ന്നീ മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​ന്നു മു​​​ത​​​ൽ 16 കോ​​​ച്ചു​​​ക​​​ളു​​​മാ​​​യി ഓ​​​ടിത്തുട​​​ങ്ങു​​​ന്ന​​​ത്.

ഷൊ​​​ർ​​​ണൂ​​​ർ -ക​​​ണ്ണൂ​​​ർ (66324), ക​​​ണ്ണൂ​​​ർ -ഷൊ​​​ർ​​​ണൂ​​​ർ (66323) എ​​​ന്നീ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ 24 മു​​​ത​​​ലും 16 കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഷൊ​​​ർ​​​ണൂ​​​ർ - എ​​​റ​​​ണാ​​​കു​​​ളം (66319), എ​​​റ​​​ണാ​​​കു​​​ളം - ആ​​​ല​​​പ്പു​​​ഴ (66300), ആ​​​ല​​​പ്പു​​​ഴ - കൊ​​​ല്ലം (66311) എ​​​ന്നീ മെ​​​മു​​​ക​​​ൾ 25 മു​​​ത​​​ലും 16 കോ​​​ച്ചു​​​ക​​​ളു​​​മാ​​​യി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ടു​​​ന്ന മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ എ​​​ട്ട്, 12 കോ​​​ച്ചു​​​ക​​​ൾ വീ​​​ത​​​മാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​തി​​​ൽ 12 കോ​​​ച്ചു​​​ക​​​ൾ ഉ​​​ള്ള​​​വ​​​യാ​​​ണ് 16 കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.