മണിപ്പുര്‍ റീപോളിംഗിൽ 75%
മണിപ്പുര്‍ റീപോളിംഗിൽ 75%
Tuesday, April 23, 2024 2:36 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ർ മ​ണി​പ്പു​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 11 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന റീ​പോ​ളിം​ഗ് സ​മാ​ധാ​ന​പ​രം. 75 ശ​ത​മാ​ന​ത്തോ​ളം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് വേ​ട്ടെ​ടു​പ്പ് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പോ​ളിം​ഗ് ന​ട​ത്തി​യ​ത്.


ഖു​റൈ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൊ​യ്രാ​ങ്കാ​ന്പു സ​ജേ​ബ്, തോം​ഗം ലെ​യ്കൈ, ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ക്ഷേ​ത്രി​ഗോ​വി​ലെ നാ​ല്, തോ​ങ്ജു​വി​ലെ ഒ​ന്ന്, ഉ​റി​പോ​ക്കി​ൽ മൂ​ന്ന്, ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ കോ​ന്തൗ​ജം എ​ന്നീ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പോ​ളിം​ഗ് ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.