രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
Wednesday, April 24, 2024 2:25 AM IST
അ​മേ​ഠി: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ടി​നു ‌പുറമേ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ലും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. അ​മേ​ഠി ഗൗ​രി​ഗ​ഞ്ജി​ലു​ള്ള രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​താ​ണ് രാ​ഷ്‌​ട്രീ​യ​വൃ​ത്ത​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

ഗൗ​രി​ഗ​ഞ്ജി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക ഓ​ഫീ​സി​നു പി​ന്നി​ലാ​യാ​ണ് രാ​ഹു​ലി​ന്‍റെ വ​സ​തി. ഇ​വി​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ ര​ണ്ടാം സീ​റ്റും ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.


അ​മേ​ഠി​യി​ലെ ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാ​ഹു​ൽ ഇ​വി​ടെ​നി​ന്നു മ​ത്സ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ എ​ത്ത​ണ​മെ​ന്നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ​ക് സിം​ഗ് പ​റ​ഞ്ഞു. വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത് പ​തി​വ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​യാ​ണെ​ന്നും ഇ​വി​ടെ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ദീ​പ​ക് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​യ് 20ന് ​ന​ട​ക്കു​ന്ന അ​ഞ്ചാം​ഘ​ട്ട​ത്തി​ലാ​ണ് അ​മേ​ഠി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. സ്മൃ​തി ഇ​റാ​നി​യാ​ണ് വീ​ണ്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.