പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
Wednesday, April 24, 2024 2:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ​യ്ക്ക് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വീ​ണ്ടും വി​മ​ർ​ശ​നം. മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ട് പ​ത്ര​ത്തി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ലാ​ണു കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്.

പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​നു ന​ൽ​കു​ന്ന വ​ലുപ്പം പോ​ലും മാ​പ്പ് പ​റ​ഞ്ഞു പ്ര​സി​ദ്ധീ​ക​രി​ച്ച പ​ര​സ്യ​ത്തി​നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.


കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മാ​പ്പ് പ​റ​ഞ്ഞു പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ പ​ത​ഞ്ജ​ലി​യ്ക്ക് സു​പ്രീം​കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 67 പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യി​രു​ന്ന​താ​യി മു​കു​ൾ റോ​ഹ്ത്ത​ഗി കോ​ട​തി​യെ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.