മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
Thursday, April 25, 2024 1:19 AM IST
ജ​​​യ്പു​​​ര്‍: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി രാ​​​ജ​​​സ്ഥാ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തെ വി​​​മ​​​ര്‍ശി​​​ച്ച രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍ച്ച നേ​​​താ​​​വ് ഉസ് മാൻ ഗനി പാ​​​ര്‍ട്ടി​​​ക്ക് പു​​​റ​​​ത്ത്.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ 25 സീ​​​റ്റു​​​ക​​​ളി​​​ല്‍ പ​​​ല​​​തി​​​ലും ബി​​​ജെ​​​പി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഡ​​​ല്‍ഹി​​​യി​​​ല്‍ ഒ​​​രു വാ​​​ര്‍ത്താ​​​ചാ​​​ന​​​ലി​​​നോ​​​ട് സം​​​സാ​​​രി​​​ക്ക​​​വേ പ​​റ​​ഞ്ഞ ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍ച്ച ബി​​​ക്കാ​​​നി​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ഗ​​​നി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​ക​​​ളി​​​ല്‍ മു​​​സ്‌ലിംകൾക്കെതിരേ യുള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയുടെ നില പാടിനെ വി​​​മ​​​ര്‍ശി​​​ച്ച​​​ ഗ​​നി ജാ​​​ഠ് സ​​​മു​​​ദാ​​​യം ബി​​​ജെ​​​പി​​​യി​​​ല്‍നി​​​ന്ന് അ​​​ക​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യപ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


ഗ​​​നി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ പാ​​​ര്‍ട്ടി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ര്‍ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​ന്ന് ക​​ണ്ടെ​​ത്തി സം​​​സ്ഥാ​​​ന അ​​​ച്ച​​​ട​​​ക്ക സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ ഓം​​​കാ​​​ര്‍ സിം​​​ഗ് പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.