പക്ഷി ഇടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
പക്ഷി ഇടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
Tuesday, June 3, 2025 2:05 AM IST
റാ​​​ഞ്ചി: പ​​​ക്ഷി ഇ​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റാ​​​ഞ്ചി​​​യി​​​ലെ ബി​​​ർ​​​സ മു​​​ണ്ട വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കി.

വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 175 യാ​​​ത്ര​​​ക്കാ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്. പാ​​​റ്റ്ന​​​യി​​​ൽനി​​​ന്ന് റാ​​​ഞ്ചി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന എ​​​യ​​​ർ​​​ബ​​​സ് 320 വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗ​​​ത്ത് കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ച​​​താ​​​യും ഇ​​​ൻ​​​ഡി​​​ഗോ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


റാ​​​ഞ്ചി​​​യി​​​ൽ നി​​​ന്ന് 12 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ മൂ​​​വാ​​​യി​​​രം മു​​​ത​​​ൽ നാ​​​ലാ​​​യി​​​രം വ​​​രെ അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.14 നാ​​​ണു സം​​​ഭ​​​വം. വി​​​മാ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗ​​​ത്താ​​​ണ് പ​​​ക്ഷി ഇ​​​ടി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.