ഘോഷയാത്രയിലേക്ക് വാഹനം പാഞ്ഞുകയറി മൂന്നു പേർ മരിച്ചു
ഘോഷയാത്രയിലേക്ക് വാഹനം  പാഞ്ഞുകയറി  മൂന്നു പേർ മരിച്ചു
Thursday, September 4, 2025 2:15 AM IST
ജാ​​​ഷ്പു​​​​ർ : ഛത്തീ​​​​സ്ഗ​​​​ഢി​​​​ൽ ഗ​​​​ണേ​​​​ശോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യി​​​​ലേ​​​​ക്കു വാ​​​​ഹ​​​​നം ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി മൂ​​​​ന്നു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 22 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ എ​​​​സ്‌യു​​​​വി​​​​യു​​​​ടെ ഡ്രൈ​​​​വ​​​​ർ മ​​​​ദ്യ​​​​പി​​​​ച്ച് ല​​​​ക്കു​​​​കെ​​​​ട്ട് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച​​​​താ​​​ണു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ജു​​​​റു​​​​ദ​​​​ന്ദ് ഗ്രാ​​​​മ​​​​ത്തി​​​​ലെ ബ​​​​ഗി​​​​ച്ച-​​​​ജ​​​​ഷ്പു​​​​ർ റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. സു​​​​ഖ്സാ​​​​ഗ​​​​ർ വൈ​​​​ഷ്ണ​​​​വ് (40) എ​​​​ന്ന ഡ്രൈ​​​​വ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.