ഇക്വഡോർ പോലീസ് മതിലുചാടി മെക്സിക്കൻ എംബസിയിൽ കയറി
ഇക്വഡോർ പോലീസ് മതിലുചാടി  മെക്സിക്കൻ എംബസിയിൽ കയറി
Sunday, April 7, 2024 1:28 AM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: ഇ​​​ക്വ​​​ഡോ​​​ർ പോ​​​ലീ​​​സ് മെ​​​ക്സി​​​ക്ക​​​ൻ എം​​​ബ​​​സി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചുക​​​യ​​​റി മു​​​ൻ ഇ​​​ക്വ​​​ഡോ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹോ​​​ർ​​​ഹെ ഗ്ലാ​​​സി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ക്വ​​​ഡോ​​​റു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച​​​താ​​​യി മെ​​​ക്സി​​​ക്കോ അ​​​റി​​​യി​​​ച്ചു.

അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് നേ​​​രി​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഹോ​​​ർ​​​ഹെ ഗ്ലാ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വി​​​റ്റോ​​​യി​​​ലെ മെ​​​ക്സി​​​ക്ക​​​ൻ എം​​​ബ​​​സി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​ത്. മെ​​​ക്സി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് രാ​​​ഷ്‌​​​ട്രീ​​​യാ​​​ഭ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ രാ​​​ത്രി ഇ​​​ക്വ​​​ഡോ​​​ർ പോ​​​ലീ​​​സ് പൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന എം​​​ബ​​​സി​​​യു​​​ടെ മ​​​തി​​​ൽ ചാ​​​ടി​​​ക്ക​​​ട​​​ന്ന് ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ഗ്ലാ​​​സി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ഏ​​​താ​​​നും ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി മെ​​​ക്സി​​​ക്കോ അ​​​റി​​​യി​​​ച്ചു.


എം​​​ബ​​​സി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ന​​​ഗ്നമാ​​​യ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മെ​​​ക്സി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​പ​​​സ് ഒ​​​ബ്ര​​​ഡോ​​​ർ, ഉ​​​ട​​​ന​​​ടി ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യും അ​​​റി​​​യി​​​ച്ചു. ക്രി​​​മി​​​ന​​​ലു​​​ക​​​ളെ സ്വ​​​ത​​​ന്ത്ര​​​മാ​​​യി വി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ക്വ​​​ഡോ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഡാ​​​നി​​​യേ​​​ൽ നൊ​​​ബോ​​​വ​​​യു​​​ടെ ഓ​​​ഫീ​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

2013 മു​ത​ൽ 2017 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഹോ​ർ​ഹെ ഗ്ലാ​സി​നെ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്താ​ക്കി​യി​രു​ന്നു. 2017ൽ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് ആ​റു വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​യി​ൽ​മോ​ചി​ത​നാ​യ ഹൊ​ർ​ഹെ ഗ്ലാ​സി​നെ​തി​രേ അ​ഴി​മ​തി​യു​ടെ പേ​രി​ൽ വീ​ണ്ടും അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ഴാ​ണ് മെ​ക്സി​ക്ക​ൻ എം​ബ​സി​യി​ൽ അ​ഭ​യം തേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.