രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരേ പാക്കിസ്ഥാൻ രംഗത്ത്
രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരേ  പാക്കിസ്ഥാൻ രംഗത്ത്
Sunday, April 7, 2024 2:26 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​രെ അ​വി​ടെ​യെ​ത്തി വ​ധി​ക്കു​മെ​ന്ന പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ രം​ഗ​ത്ത്.

ഇ​ന്ത്യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഭീ​ക​ര​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ന്നു​വെ​ന്ന വി​മ​ർ​ശ​നം പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ത​ള്ളി.

രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന പ്ര​കോ​പ​ന​പ​ര​വും ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യി​ൽ​നി​ന്നു​ണ്ടാ​യ​താ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​ത്ത​രം വാ​ച​ക​മ​ടി​ക​ൾ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള വ​ഴി​യ​ട​യ്ക്കു​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​ബ​ദ്ധ​ത എ​ക്കാ​ല​വും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള‌​താ​ണെ​ന്നും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബ്രി​ട്ടീ​ഷ് പ​ത്ര​മാ​യ ഗാ​ർ​ഡി​യ​നി​ൽ വ​ന്ന റി​പ്പോ​ർ​ട്ടി​നോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.