തെക്കൻ ഗാസയിലെ ഇസ്രേലി സേനയെ പിൻവലിച്ചു
തെക്കൻ ഗാസയിലെ ഇസ്രേലി സേനയെ പിൻവലിച്ചു
Monday, April 8, 2024 2:48 AM IST
ടെ​​​ൽ അ​​​വീ​​​വ്: ഖാ​​​ൻ യൂ​​​നി​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള തെ​​​ക്ക​​​ൻ ഗാ​​​സാ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ഭൂ​​​രി​​​ഭാ​​​ഗം സൈ​​​ന്യ​​​ത്തെ​​​യും പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കൂ​​​ടു​​​ത​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. റാ​​​ഫാ​​​യി​​​ലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് ഇ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ഭൂ​​​രി​​​ഭാ​​​ഗം ഗാ​​​സ​​​ക്കാ​​​രും അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഈ​​​ജി​​​പ്ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന റാ​​​ഫാ​​​യി​​​ലാ​​​ണ്.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഒ​​​രു ബ്രി​​​ഗേ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള സൈ​​​നി​​​ക​​​രെ പി​​​ൻ​​​വ​​​ലി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാണു സൈ​​​ന്യ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് ല​​​ഫ്. കേ​​​ണ​​​ൽ പീ​​​റ്റ​​​ർ ലേ​​​ണ​​​ർ ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.


ഹ​​​മാ​​​സി​​​നെ ഉ​​​ന്മൂല​​​നം ചെ​​​യ്തു ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ചാ​​​ലേ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കൂ. ഖാ​​​ൻ യൂ​​​നി​​​സി​​​ലെ ദൗ​​​ത്യം സേ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി. കൂ​​​ടു​​​ത​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ണ്ട്. ഭീ​​​ക​​​ര​​​രു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ് റാ​​​ഫാ . ഹ​​​മാ​​​സി​​​ന്‍റെ ശേ​​​ഷി​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്- അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.