ചാരപ്പണി: യുഎസ് നയതന്ത്രജ്ഞന് 15 വർഷം തടവ്
ചാരപ്പണി: യുഎസ് നയതന്ത്രജ്ഞന് 15 വർഷം തടവ്
Sunday, April 14, 2024 2:10 AM IST
മ​യാ​മി: ക്യൂ​ബ​യ്ക്കുവേ​ണ്ടി നാ​ല്പ​തു വ​ർ​ഷം ചാ​ര​പ്പ​ണി ചെ​യ്ത മു​ൻ അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ വി​ക്ട​ർ മാ​നു​വ​ൽ റോ​ച്ച(73)​യ്ക്ക് മ​യാ​മി കോ​ട​തി 15 വ​ർ​ഷം ത​ട​വും അ​ഞ്ചു ല​ക്ഷം ഡോ​ള​ർ പി​ഴ​യും വി​ധി​ച്ചു. നേ​ര​ത്തേ അ​ദ്ദേ​ഹം കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

1981 മു​ത​ൽ ക്യൂ​ബ​യ്ക്കു ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ന​ല്കി​യ റോ​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. കൊ​ളം​ബി​യ​യി​ൽ ജ​നി​ച്ച് ഹാ​ർ​വ​ർ​ഡ്, യേൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ച്ച അ​ദ്ദേ​ഹം 1999 മു​ത​ൽ 2022 വ​രെ അ​മേ​രി​ക്ക​യു​ടെ കൊ​ളം​ബി​യ​ൻ അം​ബാ​സ​ഡ​റാ​യി​രു​ന്നു.


യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി അം​ഗം, യു​എ​സ് മി​ലി​ട്ട​റി​യി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള തെ​ക്ക​ൻ ക​മാ​ൻ​ഡി​ന്‍റെ ക​ൺ​സ​ൽ​ട്ട​ന്‍റ് പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം നീ​ണ്ട ര​ഹ​സ്യ​നി​രീ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​ഫ്ബി​ഐ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മേ​രി​ക്ക​യ്ക്കു നേ​ർ​ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടാ​ണ് കേ​സി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.