വെസ്റ്റ് ബാങ്കിൽ യഹൂദ ബാലനെ കാണാതായതിൽ സംഘർഷം; പലസ്തീൻകാരൻ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിൽ യഹൂദ ബാലനെ  കാണാതായതിൽ സംഘർഷം;  പലസ്തീൻകാരൻ കൊല്ലപ്പെട്ടു
Sunday, April 14, 2024 2:10 AM IST
ജ​​​റൂ​​​സ​​​ലെം: വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ കാ​​​ണാ​​​താ​​​യ യഹൂ​​​ദ ബാ​​​ല​​​നു​​​വേ​​​ണ്ടി ഇ​​​സ്രേ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലിനി​​​ടെ ഉ​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഒ​​​രു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​സ്രേ​ലി​ക​ൾ തോ​ക്കു​ക​ളും ക​ല്ലു​ക​ളു​മാ​യി പ​ല​സ്തീ​ൻ ഗ്രാ​മ​മാ​യ അ​ൽ മു​ഗാ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ ഇ​സ്രേ​ലി സേ​ന രം​ഗ​ത്തി​റ​ങ്ങി.

ഇ​​​രു​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് വെ​​​ടി​​​യേ​​​റ്റാ​​​ണ്. ഇ​​​സ്രേ​​​ലി​​​ക​​​ളാ​​​ണോ ഇ​​​സ്രേ​​​ലി സേ​​​ന​​​യാ​​​ണോ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ എ​​​ട്ടു പേ​​​ർ​​​ക്കും വെ​​​ടി​​​യേ​​​റ്റി​​​ട്ടു​​​ണ്ട്. പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ക​​​ല്ലെ​​​റി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ വെ​​​ടി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​താ​​​യി സേ​​​ന അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​സ്രേ​​​ലി​​​ക​​​ളെ പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് സേ​​​ന പു​​​റ​​​ത്താ​​​ക്കി.

അ​​​ധി​​​നി​​​വേ​​​ശ ഇ​​​സ്രേ​​​ലി​​​ക​​​ൾ പാ​​​ർ​​​ക്കു​​​ന്ന മ​​​ലാ​​​ക്കാ​​​യി ഷാ​​​ലോ​​​മി​​​ൽ​​​നി​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ആ​​​ടു മേ​​​യ്ക്കാ​​​നി​​​റ​​​ങ്ങി​​​യ ബെ​​​ഞ്ച​​​മി​​​ൻ അ​​​ഹി​​​മെ​​​യ്ർ എ​​​ന്ന പ​​​തി​​​നാ​​​ലു​​​കാ​​​ര​​​നെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ടു​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തി. കു​​​ട്ടി​​​ക്കാ​​​യി ഇ​​​പ്പോ​​​ഴും തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.


വെ​​​സ്റ്റ് ബാ​​​ങ്കി​​​ലു​​​ണ്ടാ​​​യ മ​​​റ്റൊ​​​രു സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് ര​​​ണ്ടു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൂ​​​ടി മ​​​രി​​​ച്ചു. ഇ​​​തി​​​ലൊ​​​രാ​​​ൾ ഹ​​​മാ​​​സി​​​ന്‍റെ ലോ​​​ക്ക​​​ൽ ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ്.

1967ൽ ​​​വെ​​​സ്റ്റ്ബാ​​​ങ്കി​​​ലും കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ലും അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച ഇ​​​സ്ര​​​യേ​​​ൽ 160 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ഴു ല​​​ക്ഷം യ​​​ഹൂ​​​ദ​​​രെ കു​​​ടി​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗാ​​​സ യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ​​​യു​​​ടെയും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 460 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ല​​​സ്തീ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 13 ഇ​​​സ്രേ​​​ലി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.