ചു​​വ​​പ്പ് ക​​ണ്ട് റൊ​​ണാ​​ൾ​​ഡോ
ചു​​വ​​പ്പ് ക​​ണ്ട് റൊ​​ണാ​​ൾ​​ഡോ
Wednesday, April 10, 2024 2:27 AM IST
റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യു​​ടെ പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ചു​​വ​​പ്പ് കാ​​ർ​​ഡ്. സൗ​​ദി സൂ​​പ്പ​​ർ ക​​പ്പ് സെ​​മി ഫൈ​​ന​​ലി​​ൽ അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ 86-ാം മി​​നി​​റ്റി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യ്ക്കു നേ​​രി​​ട്ട് ചു​​വ​​പ്പ് ല​​ഭി​​ച്ച​​ത്.

അ​​ൽ ഹി​​ലാ​​ലി​​ന്‍റെ അ​​ലി അ​​ൽ​​ബു​​ലൈ​​ഹി​​യെ നെ​​ഞ്ചി​​ൽ കൈ​​മു​​ട്ട്കൊ​​ണ്ട് ഇ​​ടി​​ച്ചു വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു റ​​ഫ​​റി റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് മാ​​ർ​​ച്ചിം​​ഗ് ഓ​​ർ​​ഡ​​ർ ന​​ൽ​​കി​​യ​​ത്.

ചു​​വ​​പ്പ് കാ​​ർ​​ഡി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് റ​​ഫ​​റി​​ക്ക് നേ​​രേ മു​​ഷ്ടി​​ചു​​രു​​ട്ടി​​യ റൊ​​ണാ​​ൾ​​ഡോ, ലൈ​​ൻ റ​​ഫ​​റി​​യു​​ടെ തോ​​ളി​​ൽ​​ത്ത​​ട്ടി പ​​രി​​ഹാ​​സ​​രൂ​​പേ​​ണ പ്ര​​ശം​​സി​​ച്ച​​ശേ​​ഷ​​മാ​​ണ് മൈ​​താ​​നം​​വി​​ട്ട​​ത്. 2022 ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​ക്കെ​​തി​​രേ​​യും ത​​ട്ടി​​ക്ക​​യ​​റി വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു അ​​ൽ​​ബു​​ലൈ​​ഹി.


മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​അ​​ൽ ഹി​​ലാ​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ 2023-24 സീ​​സ​​ണി​​ൽ ഒ​​രു സു​​പ്ര​​ധാ​​ന കി​​രീ​​ടം എ​​ന്ന അ​​ൽ ന​​സ​​ർ സ്വ​​പ്നം ഏ​​ക​​ദേ​​ശം അ​​വ​​സാ​​നി​​ച്ചു. സൗ​​ദി പ്രൊ ​​ലീ​​ഗി​​ലും അ​​ൽ ഹി​​ലാ​​ൽ കി​​രീ​​ട​​ത്തി​​ലേ​​ക്ക് കു​​തി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.