ബം​ഗ​ളൂ​രു​വി​നെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബം​ഗ​ളൂ​രു​വി​നെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
Friday, April 12, 2024 12:22 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മി​ന്ന​ൽ പ്ര​ക​ട​നം. അ​ഞ്ച് അ​ർ​ധ സെ​ഞ്ചു​റി പി​റ​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഏ​ഴ് വി​ക്ക​റ്റി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ കീ​ഴ​ട​ക്കി. മും​ബൈ​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണ്. സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 196/8 (20). മും​ബൈ ഇ​ന്ത്യ​ൻ​സ് 199/3 (15.3).

മും​ബൈ​ക്കു​വേ​ണ്ടി ഇ​ഷാ​ൻ കി​ഷ​ൻ (34 പ​ന്തി​ൽ 69), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (19 പ​ന്തി​ൽ 52), രോ​ഹി​ത് ശ​ർ​മ (24 പ​ന്തി​ൽ 38), ഹാ​ർ​ദി​ക് പാ​ണ്ഡ്യ ( ആ​റ് പ​ന്തി​ൽ 21 നോ​ട്ടൗ​ട്ട് ), തി​ല​ക് വ​ർ​മ (10 പ​ന്തി​ൽ 16 നോ​ട്ടൗ​ട്ട് ) എ​ന്നി​വ​ർ തി​ള​ങ്ങി.

റി​ക്കാ​ർ​ഡ് ബും​റ

നാ​ല് ഓ​വ​റി​ൽ 21 റ​ണ്‍​സ് വ​ഴ​ങ്ങി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മി​ന്നും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ അ​ഞ്ച് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഐ​പി​എ​ല്ലി​ൽ ബും​റ​യു​ടെ ര​ണ്ടാ​മ​ത് അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ര​ണ്ട് ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാ​മ​ത് ബൗ​ള​റാ​യി ബും​റ. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ള്ള ബൗ​ള​ർ (29) എ​ന്ന നേ​ട്ടവും ബും​റ സ്വന്തമാക്കി. വി​രാ​ട് കോ​ഹ്‌ലി (3), ​ഫാ​ഫ് ഡു​പ്ലെ​സി (61), മ​ഹി​പാ​ൽ ലോം​റോ​ർ (0), സൗ​ര​വ് ചൗ​ഹാ​ൻ (9), വി​ജ​യ് കു​മാ​ർ (0) എ​ന്നി​വ​രാ​യി​രു​ന്നു ബും​റ​യു​ടെ ഇ​ര​ക​ൾ.


മൂ​ന്ന് ഫി​ഫ്റ്റി

ബും​റ​യു​ടെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​ട​യി​ലും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു മാ​ന്യ​മാ​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു​പ്ലെ​സി (40 പ​ന്തി​ൽ 61), ര​ജ​ത് പാ​ട്ടി​ദാ​ർ (26 പ​ന്തി​ൽ 50), ദി​നേ​ശ് കാ​ർ​ത്തി​ക് (23 പ​ന്തി​ൽ 53 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ആ​ർ​സി​ബി​യെ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196ൽ ​എ​ത്തി​ച്ച​ത്. ഐ​പി​എ​ല്ലി​ൽ കാ​ർ​ത്തി​കി​ന്‍റെ 21-ാം അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്.

അ​തേ​സ​മ​യം, ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി നാ​ണം​കെ​ട്ട റി​ക്കാ​ർ​ഡ് നേ​ടി. ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡ​ക്ക് എ​ന്ന​തി​ൽ ദി​നേ​ശ് കാ​ർ​ത്തി​കി​നും രോ​ഹി​ത് ശ​ർ​മ​യ്ക്കും ഒ​പ്പം (17) മാ​ക്സ്‌വെ​ൽ എ​ത്തി. 2024 സീ​സ​ണി​ൽ ഓ​സീ​സ് താ​ര​ത്തി​ന്‍റെ മൂ​ന്നാം ഡ​ക്കാ​ണ്.

IPL പോയിന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

രാ​​ജ​​സ്ഥാ​​ൻ 5 4 1 8
കോ​​ൽ​​ക്ക​​ത്ത 4 3 1 6
ല​​ക്നോ 4 3 1 6
ചെ​​ന്നൈ 5 3 2 6
ഹൈ​​ദ​​രാ​​ബാ​​ദ് 5 3 2 6
ഗു​​ജ​​റാ​​ത്ത് 6 3 3 6
മും​​ബൈ 5 2 3 4
പ​​ഞ്ചാ​​ബ് 5 2 3 4
ബം​​ഗ​​ളൂ​​രു 6 1 5 2
ഡ​​ൽ​​ഹി 5 1 4 2

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.