ലി​വ​ർ ത​ക​ർ​ന്നു
ലി​വ​ർ ത​ക​ർ​ന്നു
Saturday, April 13, 2024 1:18 AM IST
ലി​വ​ർ​പൂ​ൾ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ആ​ദ്യ​പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ ത​ക​ർ​ത്ത് ഇ​റ്റാ​ലി​യ​ൻ സം​ഘ​മാ​യ അ​റ്റ​ലാ​ന്‍റ. ലി​വ​ർ​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​റ്റാ​ലി​യ​ൻ ടീം 3-0​ന്‍റെ ജ​യം ആ​ഘോ​ഷി​ച്ചു. ജി​യാ​ൻ​ലൂ​ക്ക സ്ക​മാ​ക്ക​യു​ടെ (38’, 60’) ഇ​ര​ട്ട​ഗോ​ളാ​ണ് അ​റ്റ​ലാ​ന്‍റ​യു​ടെ ജ​യ​ത്തി​ൽ നി​ർ​ണാ​യ​കം. മ​രി​യൊ പ​സാ​ലി​ക്കി​ന്‍റെ (83’) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ൾ.

വി​വി​ധ പോ​രാ​ട്ട​ങ്ങ​ളി​ലാ​യി ആ​ൻ​ഫീ​ൽ​ഡി​ൽ 33 മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യ​റി​യാ​തെ​യു​ള്ള ലി​വ​ർ​പൂ​ളി​ന്‍റെ കു​തി​പ്പി​ന് ഇ​തോ​ടെ വി​രാ​മ​മാ​യി. ആ​ൻ​ഫീ​ൽ​ഡി​ൽ ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ത്തി​ലും ജ​യി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന ച​രി​ത്ര​വും അ​റ്റ​ലാ​ന്‍റ കു​റി​ച്ചു.


അ​പ​രാ​ജി​ത ലെ​വ​ർ​കൂ​സെ​ൻ

2023-24 സീ​സ​ണി​ൽ ജ​ർ​മ​ൻ ക്ല​ബ്ബാ​യ ബ​യേ​ർ ലെ​വ​ർ​കൂ​സെ​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പ്. യൂ​റോ​പ്പ ലീ​ഗ് ആ​ദ്യ​പാ​ദ ക്വാ​ർ​ട്ട​റി​ൽ ഹോം ​മ​ത്സ​ര​ത്തി​ൽ ലെ​വ​ർ​കൂ​സെ​ൻ 2-0ന് ​ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി.

ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യി​ൽ ലെ​വ​ർ​കൂ​സെ​നു കി​രീ​ടം ഒ​രു ജ​യം മാ​ത്ര​മ​ക​ലെ​യാ​ണ്. 2023-24 സീ​സ​ണി​ൽ വി​വി​ധ പോ​രാ​ട്ട​ങ്ങ​ളി​ലാ​യി ലെ​വ​ർ​കൂ​സെ​ന്‍റെ 37-ാം ജ​യ​മാ​ണ്, ആ​കെ 42 മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി അ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.