ഐ​​എ​​സ്എ​​ൽ: ക്ലൈ​​മാ​​ക്സ് നാ​​ളെ
ഐ​​എ​​സ്എ​​ൽ: ക്ലൈ​​മാ​​ക്സ്  നാ​​ളെ
Sunday, April 14, 2024 1:01 AM IST
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ൾ 2023-24 സീ​​സ​​ണി​​ലെ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് നാ​​ളെ ക്ലൈ​​മാ​​ക്സ്. ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് ആ​​ർ​​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന പോ​​രാ​​ട്ടം നാ​​ളെ അ​​ര​​ങ്ങേ​​റും എ​​ന്ന​​തും ക്ലൈ​​മാ​​ക്സി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. നാ​​ളെ ന​​ട​​ക്കു​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ വ​​ന്പ​ന്മാ​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് മും​​ബൈ സി​​റ്റി എ​​ഫ്സി​​യെ നേ​​രി​​ടും.

ലീ​​ഗി​​ൽ 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 47 പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ സി​​റ്റി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. 45 പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഗാ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. നാ​​ളെ സ​​മ​​നി​​ല നേ​​ടി​​യാ​​ലും മും​​ബൈ​​ക്ക് ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് സ്വ​​ന്ത​​മാ​​ക്കാം. ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ ബ​​ഗാ​​ന് ഷീ​​ൽ​​ഡി​​ൽ ലഭിക്കൂ.


ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​ഫ്സി ഗോ​​വ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ നേ​​രി​​ടും. ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചാ​​ൽ ഗോ​​വ​​യ്ക്ക് മോ​​ഹ​​ൻ ബ​​ഗാ​​നെ മ​​റി​​ക​​ട​​ക്കാം. 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 42 പോ​​യി​​ന്‍റാ​​ണ് ഗോ​​വ​​യ്ക്കു​​ള്ള​​ത്.

ചെ​​ന്നൈ​​യി​​നെ​​തി​​രേ ജ​​യി​​ക്കു​​ക​​യും നാ​​ളെ മോ​​ഹ​​ൻ ബ​​ഗാ​​ൻ തോ​​ൽ​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഗോ​​വ​​യ്ക്ക് ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാം. ലീ​​ഗ് റൗ​​ണ്ടി​​ൽ ആ​​ദ്യ​​ര​​ണ്ട് സ്ഥാ​​ന​​ക്കാ​​ർ​​ക്ക് നേ​​രി​​ട്ട് സെ​​മി ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ല​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.