86,735 കോ​​ടി; ലേ​​ക്കേ​​ഴ്‌​​സി​​നെ വി​​റ്റു!
86,735 കോ​​ടി; ലേ​​ക്കേ​​ഴ്‌​​സി​​നെ വി​​റ്റു!
Thursday, June 19, 2025 11:55 PM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: എ​​ന്‍​ബി​​എ (നാ​​ഷ​​ണ​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍) സൂ​​പ്പ​​ര്‍ ടീ​​മാ​​യ ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സി​​നെ റി​​ക്കാ​​ര്‍​ഡ് തു​​ക​​യ്ക്കു വി​​റ്റു.

ക​​ഴി​​ഞ്ഞ 46 വ​​ര്‍​ഷ​​മാ​​യി ബ​​സ് കു​​ടും​​ബ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​യി​​രു​​ന്നു ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സ്. 10 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന് (86,735.76 കോ​​ടി രൂ​​പ) മാ​​ര്‍​ക്ക് വാ​​ള്‍​ട്ട​​റാ​​ണ് ടീ​​മി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 1979 മു​​ത​​ലു​​ള്ള ബ​​സ് കു​​ടും​​ബ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത ഇ​​തോ​​ടെ അ​​വ​​സാ​​നി​​ച്ചു.

അ​​മേ​​രി​​ക്ക​​ന്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വി​​ല​​പി​​ടി​​ച്ച സ്‌​​പോ​​ര്‍​ട്‌​​സ് ടീം ​​കൈ​​മാ​​റ്റ​​മാ​​ണി​​ത്. 2021ല്‍ ​​മാ​​ര്‍​ക്ക് വാ​​ള്‍​ട്ട​​ര്‍ ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സി​​ന്‍റെ ചെ​​റി​​യ ഷെ​​യ​​ര്‍ വാ​​ങ്ങി​​യി​​രു​​ന്നു. ബ​​സ് കു​​ടും​​ബം ക്ല​​ബ് വി​​ല്‍​ക്കാ​​നു​​ണ്ടാ​​യ ക​​രാ​​ണം ഇ​​തു​​വ​​രെ വ്യ​​ക്ത​​മ​​ല്ല. അ​​തേ​​സ​​മ​​യം, ജീ​​നി ബ​​സ് ടീ​​മി​​ന്‍റെ ഗ​​വ​​ര്‍​ണ​​റാ​​യി തു​​ട​​രും.


ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സ് 17 ത​​വ​​ണ എ​​ന്‍​ബി​​എ ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​ണ്ട്. ഏ​​റ്റ​​വും അ​​വ​​സാ​​നം ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഉ​​യ​​ര്‍​ത്തി​​യ​​ത് 2020ലാ​​ണ്. ബ​​സ് കു​​ടും​​ബ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ് 11 ത​​വ​​ണ ലേ​​ക്കേ​​ഴ്‌​​സ് എ​​ന്‍​ബി​​എ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.