യു​​വ​​ന്‍റ​​സി​​നു മി​​ന്നും ജ​​യം
യു​​വ​​ന്‍റ​​സി​​നു മി​​ന്നും ജ​​യം
Thursday, June 19, 2025 11:55 PM IST
വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​റ്റാ​​ലി​​യ​​ന്‍ ടീ​​മാ​​യ യു​​വ​​ന്‍റ​​സി​​നു മി​​ന്നും ജ​​യം. യു​​എ​​ഇ ക്ല​​ബ്ബാ​​യ അ​​ല്‍ ഐ​​ന്‍ എ​​ഫ്‌​​സി​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളു​​ക​​ള്‍​ക്ക് യു​​വ​​ന്‍റ​​സ് ത​​ക​​ര്‍​ത്തു.

ഗ്രൂ​​പ്പ് ജി​​യി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ യു​​വ​​ന്‍റ​​സി​​നാ​​യി റാ​​ന്‍​ഡ​​ല്‍ കോ​​ലോ മു​​വാ​​നി (11’, 45+4’), ഫ്രാ​​ന്‍​സി​​സ്‌​​കോ കോ​​ണ്‍​സ​​യ്‌​​കോ (21’, 58’) എ​​ന്നി​​വ​​ര്‍ ഇ​​ര​​ട്ട ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. കെ​​ന​​ന്‍ യു​​ല്‍​ഡി​​സി​​ന്‍റെ (31’) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ള്‍.

സാ​​ബി​​ക്കു സ​​മ​​നി​​ല തു​​ട​​ക്കം

സ്പാ​​നി​​ഷ് വ​​മ്പ​​ന്‍ ക്ല​​ബ്ബാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് സാ​​ബി അ​​ലോ​​ണ്‍​സോ​​യ്ക്കു സ​​മ​​നി​​ല തു​​ട​​ക്കം. ക്ല​​ബ് ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് എ​​ച്ചി​​ല്‍ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി 1-1നു ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കു​​ടു​​ക്കി. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ ല​​ഭി​​ച്ച പെ​​നാ​​ല്‍​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​ന്‍ ഫെ​​ഡ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യ്ക്കു സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി​​യ​​ത്.


ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ റ​യ​ൽ മാ​ഡ്രി​ഡി​നു​വേ​ണ്ടി ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് എ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡ് റ​​യ​​ലി​​നാ​​യി അ​​ര​​ങ്ങേ​​റി. ഗ്രൂ​​പ്പ് എ​​ച്ചി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഓ​​സ്ട്രി​​യ​​ന്‍ ക്ല​​ബ്ബാ​​യ സാ​​ല്‍​സ്ബ​​ര്‍​ഗ് 2-1നു ​​മെ​​ക്‌​​സി​​ക്ക​​ന്‍ ടീ​​മാ​​യ പ​​ച്ചു​​ക​​യെ തോ​​ല്‍​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.