വൈ​ഭ​വ് വെ​ടി​ക്കെ​ട്ട്, 52 പ​ന്തി​ൽ സെ​ഞ്ചു​റി; യുവനിരയ്ക്ക് പരമ്പര
വൈ​ഭ​വ് വെ​ടി​ക്കെ​ട്ട്, 52 പ​ന്തി​ൽ സെ​ഞ്ചു​റി; യുവനിരയ്ക്ക് പരമ്പര
Sunday, July 6, 2025 12:49 AM IST
വോ​ഴ്സെ​സ്റ്റ​ർ: ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 19 ടീ​മി​നെ​തി​രാ​യ യൂ​ത്ത് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വംശി യു​ടെ​യും മ​ൽ​ഹോ​ത്ര​യു​ടെ​യും വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി മി​ക​വി​ൽ ഇ​ന്ത്യ​ക്ക് 55 റ​ണ്‍​സ് ജ​യം.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി വൈ​ഭ​വ് 52 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ചു. 78 പ​ന്തി​ൽ 143 റ​ണ്‍​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. വി​ഹാ​ൻ മ​ൽ​ഹോ​ത്ര 112 പ​ന്തി​ൽ 129 റ​ണ്‍​സു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 363 റ​ണ്‍​സ് നേ​ടി.


മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇം​ഗ്ല​ണ്ട് 308 റ​ണ്‍​സി​ന് പു​റ​ത്താ​യി. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 19 പ​ന്തി​ൽ 48 റ​ണ്‍​സ​ടി​ച്ച വൈ​ഭ​വ്, ഇം​ഗ്ല​ണ്ട് ഒ​രു വി​ക്ക​റ്റി​ന് ജ​യി​ച്ച ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 34 പ​ന്തി​ൽ 45ഉം ​ഇ​ന്ത്യ ജ​യി​ച്ച മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 31 പ​ന്തി​ൽ 86 റ​ണ്‍​സും നേ​ടി​യി​രു​ന്നു. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 3-1ന് ​സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.