യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സ്: ഇ​ന്ത്യ​ക്ക് 12 മെ​ഡ​ല്‍
യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സ്:  ഇ​ന്ത്യ​ക്ക് 12 മെ​ഡ​ല്‍
Monday, July 28, 2025 1:22 AM IST
ബെ​ര്‍ലി​ന്‍: 32-ാമ​ത് ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ര​ണ്ടു സ്വ​ര്‍ണം അ​ട​ക്കം 12 മെ​ഡ​ല്‍. അ​മ്പെ​യ്ത്ത്, അ​ത്‌​ല​റ്റി​ക്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് അ​ഞ്ച് മെ​ഡ​ല്‍ വീ​തം ല​ഭി​ച്ചു.

അ​മ്പെ​യ്ത്ത് പു​രു​ഷ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ സ​ഹി​ല്‍ രാ​ജേ​ഷ് യാ​ദ​വ്, ടീം ​കോ​മ്പൗ​ണ്ടി​ല്‍ പ​ര്‍നീ​ത് കൗ​ര്‍, കു​ശാ​ല്‍ ദ​ലാ​ല്‍ എ​ന്നി​വ​രാ​ണ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. വ​നി​താ വ്യ​ക്തി​ഗ​ത കോ​മ്പൗ​ണ്ടി​ലെ വെ​ള്ളി​യും വ​നി​താ ടീം ​കോ​മ്പൗ​ണ്ടി​ലെ വെ​ങ്ക​ല​വു​മാ​യി പ​ര്‍നീ​ത് കൗ​ര്‍ മൂ​ന്നു മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി. വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ചേ​സി​ല്‍ അ​ന്‍കി​ത ധ്യാ​നി, 5000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സീ​മ, പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ള്‍ജം​പി​ല്‍ പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ എ​ന്നി​വ​ര്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി. പു​രു​ഷ 4x100 മീ​റ്റ​ര്‍ റി​ലേ​യി​ലും വ​നി​ത​ക​ളു​ടെ 20 കി​ലോ​മീ​റ്റ​ര്‍ ടീം ​ന​ട​ത്ത​ത്തി​ലും ഇ​ന്ത്യ​ക്കു വെ​ങ്ക​ലം ല​ഭി​ച്ചു.


ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ മെ​ഡ​ല്‍ നേ​ടി. മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു വെ​ങ്ക​ലം ല​ഭി​ച്ചു. ടെ​ന്നീ​സി​ല്‍ വ​നി​താ സിം​ഗി​ള്‍സി​ല്‍ വൈ​ഷ്ണ​വി അ​ദ്ക​ര്‍ വെ​ങ്ക​ലം നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.