റാ​പ്പി​ഡ് ഫൈ​ന​ല്‍; ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം റൗ​ണ്ടും സ​മ​നി​ല
റാ​പ്പി​ഡ് ഫൈ​ന​ല്‍; ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം റൗ​ണ്ടും സ​മ​നി​ല
Monday, July 28, 2025 1:22 AM IST
ബ​റ്റു​മി (ജോ​ര്‍ജി​യ): ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ല്‍ അ​ര​ങ്ങേ​റു​ന്ന ‘ഓ​ള്‍ ഇ​ന്ത്യ’ ഫൈ​ന​ലി​ന്‍റെ ടൈ ​ബ്രേ​ക്ക് ചെ​യ്യാ​ന്‍ ഇ​നി റാ​പ്പി​ഡ് റൗ​ണ്ട്. ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖും കൊ​നേ​രു ഹം​പി​യും ത​മ്മി​ല്‍ ന​ട​ക്കു​ന്ന 2025 ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ന്‍റെ ര​ണ്ട് റൗ​ണ്ടും സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ​യാ​ണി​ത്. ഇ​ന്നാ​ണ് ടൈ​ബ്രേ​ക്ക​ര്‍ പോ​രാ​ട്ടം. അ​താ​യ​ത്, ലോ​ക​ക​പ്പ് കി​രീ​ടം ആ​ര്‍ക്കെ​ന്ന് ഇ​ന്ന​റി​യാം.

ഫൈ​ന​ലി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം റൗ​ണ്ട് ക്ലാ​സി​ക്ക​ല്‍ ഗെ​യി​മും സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. 34 നീ​ക്ക​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് 19കാ​രി​യാ​യ ദി​വ്യ​യും 38കാ​രി​യാ​യ ഹം​പി​യും ഫൈ​ന​ലി​ലെ ര​ണ്ടാം ക്ലാ​സി​ക്ക​ര്‍ ഗെ​യി​മി​ല്‍ കൈ​കൊ​ടു​ത്തു പി​രി​ഞ്ഞ​ത്.

ആ​ദ്യ റൗ​ണ്ട് 40 നീ​ക്കം​വ​രെ നീ​ണ്ടി​രു​ന്നു. ആ​ദ്യ ക്ലാ​സി​ക്ക​ല്‍ ഗെ​യി​മി​ല്‍ ദി​വ്യ​ക്കാ​യി​രു​ന്നു വെ​ള്ള ക​രു​ക്ക​ള്‍. ഇ​ന്ന​ലെ കൊ​നേ​രു ഹം​പി​ക്കാ​യി​രു​ന്നു വെ​ള്ള​ക്ക​രു.


ടൈ​ബ്രേ​ക്ക​ര്‍ ഇ​ങ്ങ​നെ

ടൈ​ബ്രേ​ക്ക​ര്‍ 15 മി​നി​റ്റ് വീ​ത​മു​ള്ള ര​ണ്ട് റാ​പ്പി​ഡ് ഗെ​യി​മാ​ണ്. ഓ​രോ നീ​ക്ക​ത്തി​നും 10 സെ​ക്ക​ന്‍ഡ് ഇ​ന്‍ക്രി​മെ​ന്‍റു​ണ്ട്. ര​ണ്ട് റാ​പ്പി​ഡ് ഗെ​യി​മി​നു​ശേ​ഷ​വും സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ അ​ഞ്ച് മി​നി​റ്റ് വീ​ത​മു​ള്ള, മൂ​ന്ന് സെ​ക്ക​ന്‍ഡ് ഇ​ന്‍ക്രി​മെ​ന്‍റു​ള്ള ര​ണ്ട് മ​ത്സ​രം​കൂ​ടി ന​ട​ത്തും. അ​വി​ടെ​യും സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ മൂ​ന്നു മി​നി​റ്റി​ന്‍റെ ര​ണ്ട് ബ്ലി​റ്റ്‌​സ്. തു​ട​ര്‍ന്ന് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന​തു​വ​രെ 3+2 ബ്ലി​റ്റ്‌​സ് മ​ത്സ​രം അ​ര​ങ്ങേ​റും.

50,000 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 43.22 ല​ക്ഷം രൂ​പ) ഫൈ​ന​ല്‍ ജേ​താ​വി​നു​ള്ള സ​മ്മാ​ന​ത്തു​ക. റ​ണ്ണ​റ​പ്പി​ന് 35,000 ഡോ​ള​ര്‍ (30.26 ല​ക്ഷം രൂ​പ) ല​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.