700+ ഗി​ല്‍; ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച് ശുഭ്മാൻ ഗിൽ
700+ ഗി​ല്‍; ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച് ശുഭ്മാൻ ഗിൽ
Monday, July 28, 2025 1:22 AM IST
മാ​ഞ്ച​സ്റ്റ​ര്‍: ച​രി​ത്ര നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ - തെ​ണ്ടു​ല്‍ക്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലെ സെ​ഞ്ചു​റി​യോ​ടെ​യാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ച​രി​ത്ര നേ​ട്ടം.

മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ ന​ട​ന്ന നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഗി​ല്‍ 238 പ​ന്തി​ല്‍ 103 റ​ണ്‍സ് നേ​ടി. പ​ര​മ്പ​ര​യി​ല്‍ ഇ​തി​നോ​ട​കം ഒ​രു ഡ​ബി​ള്‍ സെ​ഞ്ചു​റി അ​ട​ക്കം കു​റി​ച്ച ഗി​ല്‍, 722 റ​ണ്‍സ് നേ​ടി. ഇം​ഗ്ല​ണ്ടി​ല്‍ ഒ​രു ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ 700 റ​ണ്‍സ് ക​ട​ക്കു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ താ​ര​മാ​ണ് ഗി​ല്‍. മാ​ഞ്ച​സ്റ്റ​ര്‍ ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ​യാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സെ​ഞ്ചു​റി.

ബ്രാ​ഡ്മാ​നും ഗാ​വ​സ്‌​ക​റി​നും ഒ​പ്പം

25കാ​ര​നാ​യ ഗി​ല്‍, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ ഇ​തി​നോ​ട​കം എ​ട്ട് ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് നാ​ല് സെ​ഞ്ചു​റി​യു​ള്‍പ്പെ​ടെ (ഒ​രു ഡ​ബി​ള്‍) 722 റ​ണ്‍സ് നേ​ടി. 1106 പ​ന്ത് നേ​രി​ട്ടാ​ണ് ഗി​ല്‍ ഇ​ത്ര​യും റ​ണ്‍സ് എ​ടു​ത്ത​ത്. 90.25 ആ​ണ് അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ നാ​ലു പോ​രാ​ട്ട​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഗി​ല്ലി​ന്‍റെ ശ​രാ​ശ​രി.

ഒ​രു പ​ര​മ്പ​ര​യി​ല്‍ 700ല്‍ ​അ​ധി​കം റ​ണ്‍സ് നേ​ടു​ന്ന ച​രി​ത്ര​ത്തി​ലെ എ​ട്ടാ​മ​ത് ക്യാ​പ്റ്റ​നാ​ണ് ഗി​ല്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഇ​തി​ഹാ​സം ഡൊ​ണാ​ള്‍ഡ് ബ്രാ​ഡ്മാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ക്കൊ​പ്പ​വും ഇ​തോ​ടെ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ എ​ത്തി. ബ്രാ​ഡ്മാ​ന്‍, ഗാ​രി സോ​ബേ​ഴ്‌​സ്, ഗ്രെ​ഗ് ചാ​പ്പ​ല്‍, സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍, ഡേ​വി​ഡ് ഗവ​ര്‍, ഗ്ര​ഹാം ഗൂ​ച്ച്, ഗ്രെ​യിം സ്മി​ത്ത് എ​ന്നി​വ​രാ​ണ് ഒ​രു പ​ര​മ്പ​ര​യി​ല്‍ 700ല്‍ ​അ​ധി​കം റ​ണ്‍സ് നേ​ടി​യ മു​ന്‍ ക്യാ​പ്റ്റ​ന്മാ​ര്‍.


മൂ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​ര​ന്‍

ഒ​രു ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കാ​യി 700 റ​ണ്‍സി​ല്‍ അ​ധി​കം സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത് ബാ​റ്റ​റാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്‍. സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ ഈ ​നേ​ട്ടം ര​ണ്ടു ത​വ​ണ സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത് 2024ല്‍ ​ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ഇ​ന്ത്യ​യു​ടെ ഹോം ​പ​ര​മ്പ​ര​യി​ല്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​യി​രു​ന്നു. ഒ​രു പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും അ​ധി​കം റ​ണ്‍സ് എ​ന്ന സു​നി​ല്‍ ഗാ​വ​സ്‌​ക​റി​ന്‍റെ (774) 54 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍ഡി​ലേ​ക്ക് ഗി​ല്ലി​ന് 52 റ​ണ്‍സ്‌​കൂ​ടി മ​തി എ​ന്ന​തും ശ്ര​ദ്ധേ​യം.


ഗി​ല്ലി​ന്‍റെ 4-ാം സെ​ഞ്ചു​റി

ഇം​ഗ്ല​ണ്ടി​നെ​തി​രേ നി​ല​വി​ല്‍ ന​ട​ക്കു​ന്ന ആ​ന്‍ഡേ​ഴ്‌​സ​ണ്‍ - തെ​ണ്ടു​ല്‍ക്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ലെ മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ കു​റി​ക്ക​പ്പെ​ട്ട​ത്. ഇ​തോ​ടെ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ന്‍ താ​ര​മാ​യി ഗി​ല്‍.

സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഒ​രു പ​ര​മ്പ​ര​യി​ല്‍ നാ​ല് സെ​ഞ്ചു​റി ഇ​തി​നു മു​മ്പ് സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കാ​ര്‍. ഗാ​വ​സ്‌​ക​ര്‍ ഈ ​നേ​ട്ടം ര​ണ്ടു ത​വ​ണ സ്വ​ന്ത​മാ​ക്കി. 1971ലും 1978​ലും വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന് എ​തി​രേ​യാ​യി​രു​ന്നു ഗാ​വ​സ്‌​ക​ര്‍ ഒ​രു പ​ര​മ്പ​ര​യി​ല്‍ നാ​ല് സെ​ഞ്ചു​റി കു​റി​ച്ച​ത്. 2014-15 ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ നാ​ല് സെ​ഞ്ചു​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.