വി​ജ​യ്​യു​ടെ ഗോ​ട്ട്; റി​ലീ​സിം​ഗ് പ്ര​ഖ്യാ​പി​ച്ചു
Thursday, April 11, 2024 3:31 PM IST
വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി വെ​ങ്ക​ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ദ് ​ഗ്രേ​റ്റ​സ്‍​റ്റ് ഓ​ഫ് ഓ​ള്‍​ടൈം എ​ന്ന സി​നി​മ​യു​ടെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​ൽ ര​ണ്ടു വേ​ഷ​ങ്ങ​ളി​ലാ​ണ് താ​രം എ​ത്തു​ക. ഡി ​ഏ​യ്ജിം​ഗ് ടെ​ക്നോ​ള​ജി​യി​ലാ​കും വി​ജ​യ്‌​യു​ടെ ചെ​റു​പ്പം സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

കേ​ര​ളം, ത​മി​ഴ്നാ​ട്, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം വി​ജ​യ്‌​യും സം​ഘ​വും റ​ഷ്യ​യി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.

വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​യി തെ​ലു​ങ്ക് താ​രം മീ​നാ​ക്ഷി ചൗ​ധ​രി എ​ത്തു​ന്നു. ജ​യ​റാം, പ്ര​ശാ​ന്ത്, മോ​ഹ​ൻ, സ്നേ​ഹ, പ്ര​ഭു​ദേ​വ, അ​ജ്മ​ൽ അ​മീ​ര്‍, ലൈ​ല, വി​ടി​വി ഗ​ണേ​ശ്, യോ​ഗി ബാ​ബു, വൈ​ഭ​വ്, പ്രേം​ജി, അ​ര​വി​ന്ദ്, അ​ജ​യ് രാ​ജ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്നു.

ഹോ​ളി​വു​ഡ് സി​നി​മ​ക​ളാ​യ ജെ​മി​നി മാ​ൻ, ഡി​ബി കൂ​പ്പ​ർ എ​ന്നി​വ​യി​ൽ​നി​ന്നു പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ഗോ​ട്ട് ഒ​രു​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.