സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ക​സേ​ര വ​ലി​ച്ചെ​റി​ഞ്ഞു; ഗാ​യ​ക​ൻ അ​റ​സ്റ്റി​ല്‍
Thursday, April 11, 2024 10:26 AM IST
സം​ഗീ​ത പ​രി​പാ​ടി​യു​ടെ ആ​വേ​ശ​ത്തി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ക​സേ​ര വ​ലി​ച്ചെ​റി​ഞ്ഞ ഗാ​യ​ക​ൻ മോ​ർ​ഗ​ൻ വാ​ല്ലെ​ൻ അ​റ​സ്റ്റി​ല്‍. യു​എ​സി​ലെ നാ​ഷ്‌​വി​ല്ല​യി​ലു​ള്ള എ​റി​ക് ച​ർ​ച്ച് റൂ​ഫ് ടോ​പ്പ് ബാ​റി​ലാ​ണ് സം​ഭ​വം.

ആ​റ് നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നു വ​ലി​ച്ചെ​റി​ഞ്ഞ ക​സേ​ര തി​ര​ക്കേ​റി​യ റോ​ഡി​ൽ ര​ണ്ട് പോ​ലീ​സു​കാ​രു​ടെ സ​മീ​പ​ത്താ​യാ​ണ് വീ​ണ​ത്.

ആ​ർ​ക്കും പ​രു​ക്കേ​റ്റി​ല്ലെ​ങ്കി​ലും പൊ​തു​ജ​ന​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധ​ത്തി​ൽ പെ​രു​മാ​റി​യ മോ​ർ​ഗ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മൂ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം മോ​ർ​ഗ​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു.

പ്ര​ദേ​ശ​ത്തെ ഗാ​യ​ക​ർ​ക്കു പാ​ടാ​ൻ സ്ഥി​രം വേ​ദി​യൊ​രു​ക്കു​ന്ന ഇ​ട​മാ​ണ് എ​റി​ക് ച​ർ​ച്ച് ബാ​ർ. സം​ഗീ​ത​ലോ​ക​ത്ത് ഏ​റെ സ​ജീ​വ​മാ​ണ് മോ​ർ​ഗ​ൻ വാ​ല്ലെ​ൻ.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മോ​ർ​ഗ​ന്‍റെ വ​ൺ​തിം​ഗ് അ​റ്റ് എ ​ടൈം എ​ന്ന ആ​ൽ​ബം വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. അ​ല​ക്ഷ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​നും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നും ഇ​യാ​ൾ 2020ൽ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.

സ്ഥി​ര​മാ​യി വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന ഗാ​യ​ക​നെ നി​ര​വ​ധി ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും സ്റ്റേ​ജ് ഷോ​ക​ളി​ൽ നി​ന്നും വി​ല​ക്കി​യി​രു​ന്നു.