ലാ​ഭ​മോ മു​ട​ക്കു​മു​ത​ലോ ന​ൽ​കി​യി​ല്ല: മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് നി​ർ​മാ​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു
Saturday, April 13, 2024 11:47 AM IST
മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് നി​ർ​മാ​താ​ക്ക​ൾ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. നി​ർ​മാ​ണ ക​മ്പ​നി​യാ​യ പ​റ​വ ഫി​ലിം​സി​ന്‍റെ​യും പാ​ർ​ട്ണ​ർ ഷോ​ൺ ആ​ന്‍റ​ണി​യു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ണ് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​രൂ​ർ സ്വ​ദേ​ശി സി​റാ​ജ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് എ​റ​ണാ​കു​ളം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. സി​നി​മ​യ്ക്കാ​യി ഏ​ഴു കോ​ടി രൂ​പ മു​ട​ക്കി​യി​ട്ടു ലാ​ഭ​വി​ഹി​ത​മോ മു​ട​ക്കു​മു​ത​ലോ ന​ൽ​കി​യി​ല്ലെ​ന്നു സി​റാ​ജ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഹ​ർ​ജി​യി​ൽ നി​ർ​മാ​താ​ക്ക​ളാ​യ സൗ​ബി​ൻ ഷാ​ഹി​ർ, ബാ​ബു ഷാ​ഹി​ർ എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ 200 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ചി​ത്ര​മാ​ണു മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്. ഫെ​ബ്രു​വ​രി 22നാ​ണു തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

പ​റ​വ ഫി​ലിം​സും ശ്രീ ​ഗോ​കു​ലം മൂ​വി​സും ചേ​ർ​ന്ന് പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച ചി​ത്രം ബാ​ബു ഷാ​ഹി​ർ, സൗ​ബി​ൻ ഷാ​ഹി​ർ, ഷോ​ൺ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണു നി​ർ​മി​ച്ച​ത്.