ഞാ​നും എ​ന്‍റെ പ​ഴ​യ കാ​ല​ങ്ങ​ളി​ലേ​ക്ക് പോ​യി: സു​ചി​ത്ര​യ്ക്കൊ​പ്പം മ​ക​ന്‍റെ ചി​ത്രം ക​ണ്ട് മോ​ഹ​ൻ​ലാ​ൽ
Tuesday, April 16, 2024 4:02 PM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി​യ ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’ സി​നി​മ ക​ണ്ട് മോ​ഹ​ൻ​ലാ​ല്‍. ഭാ​ര്യ സു​ചി​ത്ര​യ്ക്കൊ​പ്പം ചെ​ന്നൈ​യി​ലെ വീ​ട്ടി​ലി​രു​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ സി​നി​മ ക​ണ്ട​ത്.

സി​നി​മ ക​ണ്ട​പ്പോ​ൾ താ​നും പ​ഴ​യ കാ​ല​ങ്ങ​ളി​ലേ​ക്ക് പോ​യെ​ന്നും അ​നു​ഭ​വ​കാ​ല​ങ്ങ​ളെ​ല്ലാം ക​ഴി​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഊ​റി​വ​രു​ന്ന ഒ​രു ചി​രി ഈ ​സി​നി​മ കാ​ത്തു​വ​ച്ചി​രു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ക​ട​ന്നു​പോ​യ കാ​ല​ത്തി​ലേ​ക്ക് ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ തി​രി​ഞ്ഞു നോ​ക്കാ​ത്ത​വ​രു​ണ്ടാ​കു​മോ? എ​ത്ര ചെ​റു​താ​യാ​ലും ശ​രി നേ​ട്ട​ങ്ങ​ൾ​ക്കു ന​ടു​വി​ൽ നി​ന്ന് അ​ങ്ങ​നെ തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ ദൂ​രെ ഏ​റി​യോ കു​റ​ഞ്ഞോ യാ​ത​ന​ക​ളു​ടെ അ​ധ്യാ​യ​ങ്ങ​ൾ കാ​ണാം.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്ന സി​നി​മ ക​ണ്ട​പ്പോ​ൾ ഞാ​നും എ​ന്‍റെ പ​ഴ​യ കാ​ല​ങ്ങ​ളി​ലേ​ക്ക് പോ​യി.

ക​ഠി​ന​മാ​യ ഭൂ​ത​കാ​ല​ത്തെ അ​തേ തീ​വ്ര​ത​യോ​ടെ പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യ​ല്ല വി​നീ​ത് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​നു​ഭ​വ​കാ​ല​ങ്ങ​ളെ​ല്ലാം ക​ഴി​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഊ​റി​വ​രു​ന്ന ഒ​രു ചി​രി (ഫി​ലോ​സ​ഫി​ക്ക​ൽ സ്മൈ​ൽ) ഈ ​സി​നി​മ കാ​ത്തു​വ​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്ന സി​നി​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്‍റെ സ​ന്ദി, സ്നേ​പൂ​ർ​വം മോ​ഹ​ൻ​ലാ​ൽ.


സി​നി​മ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ഹൈ​ദ​ര​ബാ​ദി​ൽ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ സി​നി​മ​യു​ടെ റി​ലീ​സ് ദി​നം ത​ന്നെ കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ലെ​ത്തി സി​നി​മ ക​ണ്ടി​രു​ന്നു.