ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ‌‌‌​യി പ്യാ​റും വൈ ​നോ​ട്ടും; ഫസ്റ്റ്ലുക്ക്
Tuesday, April 16, 2024 10:05 AM IST
വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ക​ഥ​യെ​ഴു​തി നി​ർ​മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ൽ, പ്രി​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ൽ "പ്യാ​ർ" എ​ന്ന പേ​രി​ലും ഇം​ഗ്ലീ​ഷി​ൽ " Why Knot" എ​ന്ന പേ​രി​ലു​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ കേ​ത​കി നാ​രാ​യ​ൺ, അ​മി​ക ഷെ​യ​ൽ, ഹോ​ളി​വു​ഡ് ന​ടി​യാ​യ അ​യ​റീ​ന മി​ഹാ​ൽ​കോ​വി​ച്ച്, ന​ർ​ത്ത​ക​നും ന​ട​നു​മാ​യ ജോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ഈ ​ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. ചി​ത്രം വേ​റി​ട്ട ഒ​രു ദൃ​ശ്യാ​നു​ഭ​വം സൃ​ഷ്ടി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​നാ​യ മ​നോ​ജ് ഗോ​വി​ന്ദ​ൻ ച​ട​ങ്ങി​ൽ അ​റി​യി​ച്ചു.

ഛായാ​ഗ്ര​ഹ​ണം-​സു​മേ​ഷ് ശാ​സ്ത, എ​ഡി​റ്റ​ർ-​വി​പി​ൻ വി​ശ്വ​ക​ർ​മ്മ, കൈ​ത​പ്രം, മു​ര​ളി നീ​ലാം​ബ​രി, ഡോ​ക്ട​ർ ജോ​ജി കു​ര്യാ​ക്കോ​സ്, നി​തി​ൻ അ​ഷ്ട​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് റി​നി​ൽ ഗൗ​തം സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​യു. ക​മ​ലേ​ഷ്, ക​ല-​ഷാ​ഫി ബേ​പ്പൂ​ർ, മേ​ക്ക​പ്പ്-​സു​ധ, വി​നീ​ഷ് ചെ​റു​കു​ന്ന്,

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എ.​കെ. ബി​ജു​രാ​ജ്, കൊ​റി​യോ​ഗ്രാ​ഫി-​ജോ​ബി​ൻ ജോ​ർ​ജ്, സ്റ്റി​ൽ​സ്-​രാ​ഹു​ൽ ലൂ​മി​യ​ർ, പ​ര​സ്യ​ക​ല-​ഷാ​ജി പാ​ലോ​ളി, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.