അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം വി​ഷു ആ​ഘോ​ഷി​ച്ച് സം​വൃ​ത സു​നി​ൽ; ഗ്രാ​മീ​ണ സു​ന്ദ​രി ഇ​തെ​ന്ന് ആ​രാ​ധ​ക​ർ
Monday, April 15, 2024 3:48 PM IST
ന​ടി സം​വൃ​ത സു​നി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വി​ഷു ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സെ​റ്റ് സാ​രി​യു​ട​ത്ത് മു​ടി കോ​തി​യൊ​തു​ക്കി ചി​രി​ച്ചു നി​ൽ​ക്കു​ന്ന സം​വൃ​ത​യാ​ണ് ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

ഭ​ർ​ത്താ​വ് അ​ഖി​ലി​നും മ​ക്ക​ളാ​യ അ​ഗ​സ്ത്യ‌​യ്ക്കും രു​ദ്രി​നും സ​ഹോ​ദ​രി സം​ജു​ക്ത​യ്ക്കു​മൊ​പ്പ​മാ​ണ് സം​വൃ​ത‌​യു​ടെ വി​ഷു ആ​ഘോ​ഷം.



സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, ന​ടി ശ്രി​ന്ദ, നി​മി​ഷ സ​ജ​യ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് ന​ടി​ക്ക് വി​ഷു ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.

2012 ലാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ​യും സം​വൃ​ത​യു​ടെ വി​വാ​ഹം. തു​ട​ർ​ന്ന് അ​ഭി​ന​യം വി​ട്ട് നോ​ർ​ത്ത് ക​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക് താ​മ​സം മാ​റി​യ സം​വൃ​ത 12 വ​ർ​ഷ​മാ​യി അ​വി​ടെ​യാ​ണ് താ​മ​സം.