രോഗനിർണയം വൈകുന്പോൾ...
Friday, February 5, 2021 12:35 PM IST
ലോ​കം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ൽ വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക കാ​ൻ​സ​ർ ദി​നം ക​ട​ന്നു​വ​രു​ന്ന​ത്. കോ​വി​ഡ് ദി​ന​ങ്ങ​ൾ പ​ല​തും ന​മ്മെ പ​ഠി​പ്പി​ച്ചു. മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു ചി​ന്തി​പ്പി​ച്ചു. കാ​ൻ​സ​ർ സാ​ധ്യ​ത ത​ട​യു​ന്ന​തി​നും അ​ത്ത​രം മാ​ർ​ഗ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണ്.

പു​ക​യി​ല, പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും ജീ​വി​ത​ശൈ​ലി​യും സ്വീ​ക​രി​ക്ക​ൽ, നി​റ​മു​ള്ള പ​ച്ച​ക്ക​റി​ക​ളും ഫ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്ത ആ​ഹാ​ര​രീ​തി, മ​ഞ്ഞ​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, ശാ​രീ​രി​ക വ്യാ​മാ​യം ശീ​ല​മാ​ക്ക​ൽ, പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ൽ, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ശീലമാക്കൽ, വ്യ​ക്തി​പ​ര​മാ​യ ശു​ചി​ത്വം ഇ​വ​യെ​ല്ലാം കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നും ഫ​ല​പ്ര​ദ​മാ​ണ്. ഐ ​ആം, ഐ ​വി​ൽ...​അ​താ​ണ് ഇ​ത്ത​വ​ണ​ത്തെ കാൻസർ ദി​നാ​ച​ര​ണ മന്ത്രം.

എ​ല്ലാം അ​ട​ച്ചി​ട്ടപ്പോൾ

കോ​വി​ഡ്കാ​ല​ത്ത് കാ​ൻ​സ​ർ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്തു ചി​കി​ത്സ കി​ട്ടാ​തെ രോ​ഗം സ​ങ്കീ​ർ​ണ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ഭ​യ​ത്തി​ൽ കീ​മോ തെ​റാ​പ്പി പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. കൊ​റോ​ണ​നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ലോ​ക്ഡൗ​ണ്‍. ഇ​പ്പോ​ൾ കൊ​റോ​ണ നി​ര​ക്ക് വ​ർ​ധി​ച്ചി​രി​ക്കു​ന്നു. ജ​ന​ങ്ങ​ൾ ഇ​തി​നൊ​ടു പൊ​രു​ത്ത​പ്പെ​ട്ട അ​വ​സ്ഥ​യി​ലെ​ത്തി​യെ​ന്നു തോ​ന്നു​ന്നു. മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ആ​ത്മാ​ർ​ഥ​ത അ​ത്ര​യ്ക്കൊ​ന്നു​മി​ല്ലെ​ന്നു പ​റ​യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ. വ​സ്തു​ത​ൾ ഇ​താ​യി​രി​ക്കെ കൊ​റോ​ണ​ഭീ​തി പ​റ​ഞ്ഞ് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു മ​തി​യാ​യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തു നീ​തി​പൂ​ർ​വ​ക​മ​ല്ല, ധാ​ർ​മി​ക​മ​ല്ല, സാ​മാ​ന്യ​ബു​ദ്ധി​ക്കു നി​ര​ക്കു​ന്ന​തു​മ​ല്ല.

പരിശോധനയില്ല; ചികിത്സയും

ലോക്ഡൗണിൽ പലപ്പോഴും കാ​ൻ​സ​ർ ചി​കി​ത്സ​യി​ലെ മു​ൻ​ഗ​ണ​നാ​ക്ര​മം ന​ഷ്ട​മാ​യി. ചി​കി​ത്സ വൈ​കി. ചി​കി​ത്സ മു​ട​ങ്ങി. ഇ​തെ​ല്ലാം വ​രും​ദി​ന​ങ്ങ​ളി​ൽ കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ന്ദേ​ഹം വേ​ണ്ട. അ​ടു​ത്തി​ടെ കാ​ൻ​സ​ർ നി​ർ​ണ​യി​ക്ക​പ്പെ​ട്ട​വരും ചി​കി​ത്സ പാ​തി ഘ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്ന​വ​രുമൊക്കെ കോ​വി​ഡ് 19 റി​സ്ക്ക് പ​രി​ഗ​ണി​ച്ച് പ​ല​ നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന​കൾക്കും സാഹചര്യമില്ലാത്ത അ​വ​സ്ഥ നേ​രി​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​മാ​യി യ​ഥാ​സ​മ​യം ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ തെ​റ്റാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നും അ​ത് രോ​ഗ​വ​സ്ഥ വ​ഷ​ള​മാ​കു​ന്ന​തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തൊ​ന്നും നീ​തി​ക​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളല്ല. ചു​രു​ക്ക​ത്തി​ൽ കോ​വി​ഡ്കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ൻ​സ​ർ ചി​കി​ത്സാ മേ​ഖ​ല​യെ ആ​ക​മാ​നം ബാ​ധി​ച്ചു​വെ​ന്ന​താ​ണു വ​സ്തു​ത.


വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലാ​ണ് കാ​ൻ​സ​ർ കേ​സു​ക​ളി​ലേ​റെ​യും. ആ​രോ​ഗ്യ​ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത, രോ​ഗ​നി​ർ​ണ​യം വൈ​കു​ന്ന സ്ഥി​തി, തു​ട​ക്ക ഘ​ട്ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്താ​ൻ നേ​രി​ടു​ന്ന വൈ​ഷ​മ്യ​ങ്ങ​ൾ...​എ​ന്നി​വ​യെ​ല്ലാം കോവിഡ് കാലത്തു കാ​ൻ​സ​ർ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കാൻസർ മരണനിരക്ക് കൂടാൻ സാധ്യത

10 മു​ത​ൽ 15 മി​ല്യ​ണ്‍ ജ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ക്കു​ന്നു​വെ​ന്ന് ലോ​കാ​കോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്നു. ഇ​ങ്ങ​നെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്ന​വ​രി​ൽ 60 ശ​ത​ന​മാ​നം ആ​ളു​ക​ൾ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ളി​ലാ​ണ്. കോവിഡ് കാലമാണെങ്കിലും ഫ​ല​പ്ര​ദ​മാ​യ ആ​ധു​നി​ക ചി​കി​ത്സ ന​ല്കി​യി​ല്ലെ​ങ്കി​ൽ അ​ക​ല​മ​ര​ണം നി​ശ്ച​യം. കോ​വി​ഡ് ബാ​ധി​ച്ച​തു​കൊ​ണ്ടു മാ​ത്രം ഇ​ക്കാ​ല​ത്ത് ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട​ണ​മെ​ന്നി​ല്ല. യ​ഥാ​സ​മ​യ​ത്തു രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടു മാ​ത്രം കോ​വി​ഡ് മ​ര​ണ​ങ്ങ​ളെ​ക്കാ​ൾ കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു മു​ന്നി​ലു​ള്ള​ത്. (തുടരും)

വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088