യു​വ​ജ​ന​ങ്ങ​ളി​ല്‍ വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​ര്‍ വ​ര്‍​ധി​ക്കു​ന്നു; കാ​ര​ണ​ങ്ങ​ൾ ഇ​താ​ണ്
Wednesday, January 24, 2024 1:23 PM IST
ഇ​ന്ത്യ​യി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ് എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. ഡ​ല്‍​ഹി സ്റ്റേ​റ്റ് കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്(​ഡി​എ​സ്‌​സി​ഐ) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളി​ല്‍ വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​ര്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു.

സാ​ധാ​ര​ണ​യാ​യി 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി​രു​ന്നു ഈ ​പ്ര​ശ്‌​ന​മെ​ങ്കി​ല്‍ 31നും 40​നും ഇ​ട​യി​ലു​ള്ള യു​വ​ജ​ന​ങ്ങ​ളി​ലേ​ക്കും ഇ​ത് എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഗൗ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട​ത്.

കാ​ര​ണ​ങ്ങ​ള്‍ ഇ​താ​ണ്

വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​റി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്ന് ഭ​ക്ഷ​ണ​ക്ര​മ​മാ​ണ്. പു​ക​വ​ലി, അ​മി​ത​മാ​യ മ​ദ്യ​പാ​നം തു​ട​ങ്ങി​യ​വ​യും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. പാ​ര​മ്പ​ര്യ സി​ന്‍​ഡ്രോ​മു​ക​ളും കു​ടും​ബ ച​രി​ത്ര​വും ഇ​ത്ത​രം കാ​ന്‍​സ​റി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​ന​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ലോ​ക​ത്തി​ലെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ മൂ​ന്നാ​മ​ത്തെ കാ​ന്‍​സ​റാ​ണ് വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​ര്‍. കാ​ന്‍​സ​ര്‍ മ​ര​ണ​ങ്ങ​ളി​ല്‍ 10 ശ​ത​മാ​നം വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​റാ​ണെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു.

രാ​ജ്യാ​ന്ത​ര കാ​ന്‍​സ​ര്‍ നി​രീ​ക്ഷ​ണ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഇ​ന്ത്യ​ക്കാ​ര്‍​ക്കി​ട​യി​ലെ സാ​ധാ​ര​ണ​മാ​യ നാ​ലാ​മ​ത്തെ കാ​ന്‍​സ​റാ​ണി​ത്.


ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

വ​ന്‍​കു​ട​ലി​ലെ കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ഴ​ങ്ങ​ള്‍ പ​ച്ച​ക്ക​റി​ക​ള്‍ ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണം. അ​തോ​ടൊ​പ്പം മ​ദ്യ​വും പു​ക​യി​ല​യും ഉ​പേ​ക്ഷി​ക്ക​ണം. പ​തി​വാ​യ വ്യാ​യാ​മം, ശ​രീ​ര​ഭാ​രം സ​ന്തു​ലി​ത​മാ​യി നി​ല​നി​ര്‍​ത്തു​ക എ​ന്ന​തും ആ​വ​ശ്യ​മാ​ണ്.

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, നാ​രു​ക​ള്‍, ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ എ​ന്നി​വ കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​ന്യ​ങ്ങ​ളു​മാ​ണ് ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത്.

നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാം

മ​റ്റ് ത​ര​ത്തി​ലു​ള്ള കാ​ന്‍​സ​റു​ക​ളെ​പ്പോ​ലെ വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​റും നേ​ര​ത്തേ ക​ണ്ടെ​ത്തി​യാ​ല്‍ മി​ക​ച്ച ചി​കി​ത്സ​യി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. പ​രി​ശോ​ധ​ന​യി​ലൂ​ടെ വ​ന്‍​കു​ട​ല്‍ കാ​ന്‍​സ​ര്‍ വ​രാ​നു​ള്ള സാ​ധ്യ​ത നേ​ര​ത്തേ തി​രി​ച്ച​റി​യു​ക​യാ​ണ് ഇ​തി​ന് ആ​വ​ശ്യം.

യൂ​ണി​വേ​ഴ്‌​സ​ല്‍ സ്‌​ക്രീ​നിം​ഗ്, മാ​സ് സ്‌​ക്രീ​നിം​ഗ്, സെ​ല​ക്ടീ​വ് സ്‌​ക്രീ​നിം​ഗ് എ​ന്നി​വ ഉ​യ​ര്‍​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​ത് തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്താ​വു​ന്ന​താ​ണ്.