ലാ​ന സ​ർ​ഗ​വേ​ദി - സാ​ൻ ഫ്രാ​ൻ​സി​സ്കോ സാ​ഹി​ത്യ ക്യാ​മ്പ് ഇ​ന്ന് ആ​രം​ഭി​ക്കും
Friday, May 2, 2025 5:46 PM IST
അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ൻ
സാ​ൻ ഫ്രാ​ൻ​സി​സ്കോ: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും (ലാ​ന) സാ​ൻ ഫ്രാ​ൻ​സി​സ്കോ സ​ർ​ഗ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ സാ​ഹി​ത്യ​ക്യാ​മ്പ് ഇ​ന്ന് ആ​രം​ഭി​ക്കും. പ്ര​ശ​സ്ത ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മാ​ട​ശേ​രി നീ​ല​ക​ണ്ഠ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ “വ​ഴി​മു​ട്ടു​ന്ന വാ​യ​നാ​ലോ​കം” എ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്ര​സി​ദ്ധ ബ്ലോ​ഗ​റും പോ​ഡ്കാ​സ്റ്റ​റു​മാ​യ “ബ​ല്ലാ​ത്ത പ​ഹ​യ​ൻ” എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ് നാ​രാ​യ​ൺ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ത്മ​രാ​മ​ൻ, നോ​വ​ലി​സ്റ്റും സി​നി​മാ​താ​ര​വു​മാ​യ ത​മ്പി ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സെ​ഷ​നി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നാ​യ കെ.​പി. രാ​മ​നു​ണ്ണി എം.​ടി അ​നു​സ്മ​ര​ണം സൂം ​വ​ഴി ന​ട​ത്തും.



ശ​നി​യാ​ഴ്ച “വാ​യ​ന​യു​ടെ വ​ഴി​ക​ൾ” (ആ​ത്മാ​രാ​മ​ൻ), “Children's Literature, Education and Entertaintment” (ശോ​ഭ ത​രൂ​ർ), “ക​വി​ത​ക​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​മ്പോ​ൾ” (ഉ​മേ​ഷ് പി. ​ന​രേ​ന്ദ്ര​ൻ) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ർ ന​യി​ക്കു​ന്ന “അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രോ​ടൊ​പ്പം”, “എ​ന്‍റെ വാ​യ​ന​യി​ലെ എം ​ടി”, “എ​ന്നെ സ്വാ​ധീ​നി​ച്ച മ​ല​യാ​ള കൃ​തി​ക​ൾ” “ക​വി​യ​ര​ങ്ങ്” എ​ന്നീ സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


കെ.​പി. രാ​മ​നു​ണ്ണി പ​ങ്കെ​ടു​ക്കു​ന്ന എം.​ടി അ​നു​സ്മ​ര​ണ സൂം ​ലി​ങ്ക്: Join Zoom Meeting (8.45 PST/10.45 EST)

https://us02web.zoom.us/j/83333803588, മീ​റ്റിം​ഗ് ഐ​ഡി: 833 3380 3588.