ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം വി​ദ്യാ​ർ​ഥി സ്‌​കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, May 2, 2025 5:57 PM IST
സ​രൂ​പ അ​നി​ൽ
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​മ​ർ​ഥ​രാ​യ നി​ർ​ധ​ന പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫൊ​ക്കാ​ന (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) വി​മ​ൻ​സ് ഫോ​റം ന​ൽ​കു​ന്ന 2024-26 ക​ല​യാ​ളി​വി​ലെ സ്കോ​ള​ർ​ഷി​പ്പി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

മേ​യ് 31നാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ഓ​ഗ​സ്റ്റ് 1,2,3,4 തീ​യ​തി​ക​ളി​ലാ​യി കു​മാ​ര​ക​ത്തു​ള്ള ഗോ​കു​ലം ഗ്രാ​ൻ​ഡ് റി​സോ​ർ​ട്ടി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ഇ​ങ്കി​ന്‍റെ കേ​ര​ള കോ​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്യു​ക എ​ന്ന് വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള​ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി വ​ള​രെ അ​ധി​കം ഉ​ത്സാ​ഹ​ത്തോ​ടെയാ​ണ് ഉ​റ്റുനോ​ക്കു​ന്ന​ത് എ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​സ​ജി​മോ​ൻ ആ​ന്‍റ​ണി പറഞ്ഞു.

യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, അ​പേ​ക്ഷ​ക​രി​ൽ നി​ന്നും അ​ർ​ഹ​രാ​യ​വ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

അ​പേ​ക്ഷാ ഫോം: https://forms.gle/h5T4zZSCGq1mXAQ7A