മ​യാ​മി​യി​ൽ വ​ള​ർ​ത്തു​മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ന​ഴ്‌​സി​ന് ജീ​വ​പ​ര്യ​ന്തം
Saturday, May 3, 2025 3:40 PM IST
പി.​പി. ചെ​റി​യാ​ൻ
മ​യാ​മി: ഏ​ഴ് വ​യ​സു​ള്ള വ​ള​ർ​ത്തു​മ​ക​ൾ സ​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​യാ​മി​യി​ലെ മു​ൻ ന​ഴ്‌​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. ബു​ധ​നാ​ഴ്ച മ​യാ​മി-​ഡേ​ഡ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

ഗി​ന ഇ​മ്മാ​നു​വ​ലി​നെ​യാ​ണ്(56) കൊ​ല​പാ​ത​ക​ത്തി​ന് ജ​ഡ്ജി ക്രി​സ്റ്റീ​ന മി​റാ​ൻ​ഡ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ച്ച​ത്. ദ​ത്തെ​ടു​ത്ത നാ​ല് സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട സ​മ​യ.

അ​ച്ച​ട​ക്കം പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി സ​മ​യ​യെ ഗി​ന സ്ഥി​ര​മാ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.