ഡാളസ്: ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരിയായി നിയമിതനായ റവ. എബ്രഹാം വി. സാംസണും ഡാളസ് പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മാ ഇടവക വികാരിയായി നിയമിതനായ റവ. റോബിൻ വർഗീസിനും അവരുടെ കുടുംബത്തിനും ഡാളസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
ഡാളസ് ക്രോസ് വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാളസിലെ വിവിധ മാർത്തോമ്മ ഇടവകളിലെ ആത്മായ നേതാക്കളായ പി.ടി. മാത്യു, അറ്റേർണി ലാൽ വർഗീസ്, ഈശോ മാളിയേക്കൾ, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു,
ഡോ.സാം ജോയ്, മനോജ് വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ.ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ അനേക സഭാ പ്രതിനിധികൾ സ്വീകരിക്കുവാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.