ഹോ​ര്‍​ത്തൂ​സ് സാ​ഹി​ത്യ സ​മ്മേ​ള​നം: ഡോ. ​എം.​വി. പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ക​ന്‍
Saturday, May 3, 2025 3:46 PM IST
ജോയിച്ചൻ പുതുക്കുളം
ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ഡാ​ള​സി​ല്‍ ന​ട​ക്കു​ന്ന മ​നോ​ര​മ​യു​ടെ സാ​ഹി​ത്യ​സാം​സ്‌​കാ​രി​കോ​ത്സവ​മാ​യ മ​നോ​ര​മ ഹോ​ര്‍​ത്തൂ​സ് സാ​ഹി​ത്യ സാ​യാ​ഹ്‌​ന​ത്തി​ല്‍ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും കാ​ന്‍​സ​ര്‍ വി​ദ​ഗ്ധനും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ ഡോ. ​എം.​വി.​ പി​ള്ള മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാലിന് ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ചു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ല്‍ ഡ​യ​റ​ക്ട​ര്‍ ​ജോ​സ് പ​ന​ച്ചി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജു​ഡി ജോ​സ് ച​ട​ങ്ങി​ല്‍ അധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ഥ, ക​വി​ത, അ​മേ​രി​ക്ക​യി​ല്‍ വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ള​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ള്‍, വി​മ​ര്‍​ശ​ന​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക​രം​ഗ​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വി​ധ ച​ര്‍​ച്ച​ക​ള്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കും.

എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍, ഫോ​മാ സൗ​ത്ത് വെ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു ലോ​സ​ണ്‍, ഫോ​മാ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ല്‍, അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ തോ​മ്മ​ച്ച​ന്‍ മു​ക​ളേ​ല്‍ തു​ട​ങ്ങി​വ​ര്‍ സം​സാ​രി​ക്കും.

അ​സോ​സി​യേ​ഷ​ന്‍ ചീ​ഫ് ഡ​യ​റ​ക്ട​റാ​യ ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര​യാ​ണ് പ്രോ​ഗ്രം കോഓ​ര്‍​ഡി​നേ​റ്റ​ര്‍. ര​ഷ്മ ര​ഞ്ജ​നാ​ണ് അ​വ​താ​ര​ക.

താ​ത്പര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക: ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര: 9727684652, ജൂ​ഡി ജോ​സ്: 4053260190.